തിരുവനന്തപുരം: തമ്ബാനൂരിലെ ഹോട്ടല്‍ മുറിയില്‍ ഗായത്രിയെന്ന യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു.കൊല്ലം ചമ്ബാന്തോടി വീട്ടില്‍ പ്രവീണിനാണ് കോടതി മൂന്ന് മാസത്തിനുശേഷം ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഭാവിയില്‍ നടക്കാന്‍ പോകുന്ന വിചാരണക്കായി പ്രതിയെ ജയിലില്‍ കിടത്തുന്നത് നീതിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഗായത്രിയെ കഴുത്തില്‍ കുരുക്കിട്ട് പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗായത്രിയുമായുള്ള ബന്ധം വിവാഹിതനായ പ്രവീണ്‍ രഹസ്യമായി തുടരാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും യുവതി വിവാഹത്തിനായി സമ്മര്‍ദം ചെലുത്തിയതാണ് കൊലക്ക് കാരണമായതെന്നാണ് പൊലീസ് കേസ്.