പ്രതിഭകളെ ആദരിച്ച് ഹാേബൽ ഫൗണ്ടേഷൻ

 മല്ലപ്പള്ളി : പത്ത് പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ച് ഹാേബൽ ഫൗണ്ടേഷൻ. സ്കൂൾ ബാഗ്. മെഡൽ . കാൽക്കുലറ്റർ. ബൈബിൾ കൂടാതെ മുഴുവൻ വിദ്യാർഥികൾക്കും വ്യക്ഷ തൈകളും നൽകിയത് പരിപാടിക്ക് പുതുമയേകി.

Advertisements

  കല്ലൂപ്പാറ സെന്റ് തോമസ്  പള്ളി വി കാരി റവ. ജേക്കബ് വർഗീസ് അധ്യക്ഷനായി. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. സി.എസ്. ഐ മധ്യകേരള മഹായിടവ എക്സിക്യൂട്ടീവ് അംഗം റവ. ജോണി ആൻഡ്രൂസ് മുഖ്യ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് . ബിജു നൈനാൻ മരുതിക്കുന്നേൽ, റോയി വറുഗീസ് ഇലവുങ്കൽ, എം.സി അലക്സാണ്ടർ.എം.റ്റി. കുട്ടപ്പൻ, പി.കെ.ബിനു. ജയശ്രീ ചെല്ലപ്പൻ, അജിത കുട്ടപ്പൻ പ്രസംഗിച്ചു.

Hot Topics

Related Articles