മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി ചികിത്സാ സഹായം കൈമാറി : തുക കൈമാറിയത് അപകടത്തിൽ പരിക്കേറ്റയാൾക്ക്

തിരുവല്ല
മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി യുടെ ആഭിമുഖ്യത്തിൽ അപകടത്തെ തുടർന്ന് പരുക്കേറ്റ ജോൺസൻ വില്യത്തിന്റെ ചികിത്സയ്ക്ക് വേണ്ടി കമ്മ്യൂണിറ്റി അംഗങ്ങൾ സ്വരൂപിച്ച തുകയുടെ ബാക്കിയായ മൂന്നു ലക്ഷത്തി ഇരുപതിനാലായിരം രൂപ കൈമാറി. അദ്ദേഹത്തിന്റെ മകന്റെ ഭാവി വിദ്യാഭ്യാസത്തിനു വേണ്ടി പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ച രേഖകൾ തിരുവല്ല എംഎൽഎ മാത്യു ടി തോമസ് ജോൺസന്റെ മകനായ ജോബിൻ ജോൺസനു നൽകി. ചടങ്ങിൽ തിരുവല്ല നഗരസഭാംഗങ്ങൾ സാറാമ്മ ഫ്രാൻസീസ്, ജാസ് പോത്തൻ, ഓൺലൈൻ കമ്മ്യൂണിറ്റി ചെയർമാൻ ഷിബു തയ്യിൽപറമ്പിൽ, പ്രസിഡന്റ് സണ്ണി പി സി, വൈസ് പ്രസിഡന്റ് തങ്കച്ചൻ താഴാംപള്ളത്, ജനറൽ സെക്രട്ടറി അനീഷ് വർക്കി, അനിൽ അപ്പു, സുനിൽ നെടുങ്ങാത്തറ, അനിൽ മുരിക്കനാട്ടിൽ, സജി ബ്ലൂംസ്, ജൂബി തമ്പി, ജൂബി സണ്ണി, ഷെറി സൺ വീഡിയോ, ദീപക് മാമ്മൻ, സജു തയ്യിൽപറമ്പിൽ, രതീഷ് പാലിയിൽ, സതീഷ് കറ്റോട്‌, അവിനേഷ്‌, സജി ടി കെ, കൊച്ചുമോൻ പരുത്തിക്കാട്ടിൽ, എബ്രഹാം,
അനി തുണ്ടിയിൽ, സിജു കുര്യൻ, ബിജു ലങ്കാഗിരി, സിനു കുരിയൻ എന്നിവർ പങ്കെടുത്തു .

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.