കൃഷിയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ തെള്ളിയൂര്‍ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശില്പശാല ജൂലൈ ഏഴിന് രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ നടത്തും. ശില്പശാല കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരണ്‍ലജെ ഉദ്ഘാടനം ചെയ്യും. കാലാവസ്ഥാ പ്രതിസന്ധികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നെല്ല്, പച്ചക്കറി, വാഴ മുതലായ വിളകളുടെ കൃഷിയില്‍, കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുവാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യകളുടെയും, കീട രോഗ നിയന്ത്രണ മാര്‍ഗങ്ങളുടെയും കാലിക പ്രാധാന്യമുള്ള കാലാവസ്ഥാ നിര്‍ദേശങ്ങളുടെയും പരിശീലനവും നടത്തും. പരിശീലനത്തിന് കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിദഗ്ധര്‍ നേതൃത്വം നല്‍കും. കേന്ദ്ര കൃഷി സഹമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ ആറാം തീയതി മൂന്നിന് മുന്‍പ് 8078572094 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.