ഭരണഘടനയ്‌ക്കെതിരെ ഗുരുതരമായ പരാമർശവുമായി മന്ത്രി സജി ചെറിയാൻ; തൊഴിലാളികൾക്ക് സംരക്ഷണം നൽകാത്ത ഭരണഘടന; ബ്രിട്ടീഷുകാർ പറഞ്ഞത് അതേ പടി ഏഴുതി; വിവാദ പരാമർശങ്ങളിൽ വിമർശനം രൂക്ഷം; വീഡിയോ കാണാം

പത്തനംതിട്ട: ഭരണഘടനയ്‌ക്കെതിരെ അതിരൂക്ഷവും മോശവുമായ പരാമർശങ്ങളിലൂടെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. ഇന്ത്യൻ ഭരണഘടന തൊഴിലാളികളെ സംരക്ഷിക്കുന്നില്ലെന്നും, ബ്രിട്ടീഷുകാർ പറഞ്ഞത് അതോ പടി പകർത്തി എഴുതിയതാണ് ഭരണഘടന. ഇന്ത്യയുടെ ഭരണ ഘടന ജനത്തെ കൊള്ളയടിക്കാനുള്ളതാണ്. ആര് പറഞ്ഞാലും താൻ ഇന്ത്യൻ ഭരണഘടന നല്ലതാണ് എന്നു പറയുന്നില്ല. ജനത്തെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേത്. മതേതരം ജനാധിപത്യം എന്നിവ കുന്തവും കുടചക്രവുമാണ്. മതേതരം ജനാധിപത്യം എന്നിങ്ങനെ എഴുതി വച്ചതല്ലാതെ മറ്റൊന്നും ഇതിലില്ലെന്നും അദ്ദേഹം രൂക്ഷമായ വിമർശനം ഉയർത്തി.

Advertisements

പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എമ്മിന്റെ ചടങ്ങിലാണ് ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെ അതിരൂക്ഷമായ വിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത് എത്തിയത്. ഇതേ തുടർന്നു മന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും പ്രതിപക്ഷ കക്ഷികളും രംഗത്ത് എത്തി. മന്ത്രി രാജി വയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത് എത്തി. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുൻ മന്ത്രി മാത്യു ടി തോമസും, റാന്നി എം.എൽഎ പ്രമോദ് നാരായണനും, മുൻ എം.എൽ.എ രാജു എബ്രഹാമും ഇരിക്കുന്ന വേദിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം രാജ് ഭവൻ ഇടപെടുന്നു. മന്ത്രിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. ഗവർണർ ഉദ്യോഗസ്ഥരോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് വി ഡി സതീശൻ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.