ഭരണഘടനയെ അപമാനിച്ചു; മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കണം; മന്ത്രി രാജി വയ്ക്കണം; സജി ചെറിയാനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹർജിയും പരാതിയും നൽകി പാലാ സ്വദേശിയായ അധ്യാപിക

കോട്ടയം: ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാനോട് രാജിവയ്ക്കാൻ നിർദേശിക്കണമെന്നും, മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പാലാ സ്വദേശിയായ അധ്യാപികയുടെ ഹർജി. സുപ്രീം കോടതിയിലും, ഹൈക്കോടതിയിലും കേരള ഗവർണ്ണർക്കുമാണ് പാലാ സ്വദേശിനി പരാതി നൽകിയത്. കോട്ടയം പാലാ സിറ്റിസൺസ് ഫോറം ഭാരവാഹിയും അധ്യാപികയുമായ മായാ ജയരാജാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ഭരണഘടനയിൽ കുന്തവും കുടച്ചക്രവുമാണെന്നും ബ്രിട്ടീഷുകാരൻ പറഞ്ഞു കൊടുത്തത് എഴുതി വച്ചിരിക്കുകയാണെന്നും, ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഭരണഘടനയെന്നും പ്രസംഗിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ സ്വമേധയാ ഹൈക്കോടതിയും സുപ്രീം കോടതിയും കേസെടുത്ത് ഇടപെടണമെന്നാവശ്യപ്പെട്ട് അധ്യാപിക നിവേദനമയച്ചു.

Advertisements

പനയ്ക്കപ്പാലം വിവേകാനന്ദ സ്കൂൾ അധ്യാപികയായ മായ ജയരാജ് ആണ് ഈ വിഷയമുന്നയിച്ച് ഗവർണർക്കും സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും നിവേദനമയച്ചത്. അദ്ധ്യാപികയെന്ന നിലയിൽ കുട്ടികളോട് ഉത്തരം പറയാനാവാത്ത വിധം ചർച്ചകളിൽ ഭരണഘടനയെ അവഹേളിച്ചത് ന്യായീകരിക്കപ്പെടുന്നു. ഭരണഘടനയെ വിമർശിക്കുന്നത് കുഴപ്പമല്ല, എന്നാൽ ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത എംഎൽഎയും മന്ത്രിയുമായ ഒരാൾ അത് പരസ്യമായി പറയുകയും അതിനെക്കാൾ മോശമായ രീതിയിൽ ചർച്ചകളിൽ ഇതിനെ ന്യായീകരിക്കുകയും ചെയ്യുന്നത് അസഹനീയമായി എന്നും ഹർജിയിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് റ്റു നാഷണൽ ഹോണർസ് ആക്ട് (ദേശീയ ബഹുമതികളെ നിന്ദിക്കുന്നതിനെതിരെയുള്ള നിയമം) രണ്ടാം വകുപ്പനുസരിച്ച് ക്രിമിനൽ കേസെടുക്കുവാൻ നിർദ്ദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഹൈക്കോടതിയും സുപ്രീം കോടതിയും സ്വമേധയാ കേസെടുക്കണമെന്നും പോലീസിന് വേണ്ട നിർദ്ദേശം നൽകി അതനുസരിച്ച് രാജി ആവശ്യപ്പെടണമെന്നും പരാതിയിലുണ്ട്.

ഇന്ത്യൻ ഭരണഘടനയെ മോശമായി അപമാനിക്കുകയും, ഏറ്റവും അപമാനകരമായ രീതിയിൽ സംസാരിക്കുകയുമാണ് മന്ത്രി സജി ചെറിയാൻ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ പെരുമാറുന്ന മന്ത്രി സജി ചെറിയാൻ ഒരു നിമിഷം പോലും ഭരണത്തിൽ തുടരാൻ അധികാരമില്ല. ഈ സാഹചര്യത്തിൽ തന്റെ പ്രസംഗത്തിൽ ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ ഒരു നിമിഷം പോലും തുടരരുതെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെടുന്നു.

ഈ സാഹചര്യത്തിൽ മന്ത്രി രാജി വയ്ക്കണമെന്നും, മന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനിടെ വിവാദ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാനെതിരെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയിട്ടുണ്ട്.
എറണാകുളം സ്വദേശിയായ അഭിഭാഷകനാണ് പരാതി നൽകിയത്. ഇന്നലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. എഫ്‌ഐആർ ഇട്ട് കേസ് എടുക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. കേസ് കോടതി മറ്റന്നാൾ പരിഗണിക്കും.

ഇതിനിടെ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമായിട്ടുണ്ട്. ചെങ്ങന്നൂരിൽ പ്രതിഷേധം ശക്തമായി. വിവാദ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ചെങ്ങന്നൂരിലെ ഓഫീസിലേക്ക് യുഡിഎഫും, ബിജെപിയും പ്രകടനം നടത്തി. എം.സി റോഡ് ഉപരോധിച്ച് ബിജെപി പ്രവർത്തകർ. ചെങ്ങന്നൂർ നന്ദാവനം ജംഗ്ഷനിലാണ് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ എം.സി റോഡ് ഉപരോധം നടത്തിയത്. ഇതേത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

Hot Topics

Related Articles