കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ചു തകർത്ത സംഭവം; അഞ്ചു ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം

കോട്ടയം: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു ഡിവൈഎഫ്‌ഐ പ്രവർത്തകർക്കും ജാമ്യം. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ബ്ലോക്ക് ജോ.സെക്രട്ടറി കെ.മിഥുൻ (അമ്പിളി) , ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയംഗം വിഷ്ണു ഗോപാൽ , ഭാരവാഹികളായ അരുൺകുമാർ, വിഷ്ണു രാജേന്ദ്രൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

Advertisements

അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകരെ കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ ഹാജരാക്കി തിങ്കളാഴ്ചയാണ് റിമാൻഡ് ചെയ്തത്. ഇന്ന് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് അംഗീകരിച്ചു അഞ്ചു പ്രവർത്തകർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു വേണ്ടി അഡ്വ.ഷിബിൻ സിറിയക് , അഡ്വ.സിറിൽ തോമസ്, അഡ്വ.രോഹിത് നായർ, അഡ്വ.ഗംഗാ പ്രസാദ്, അഡ്വ.രോഹിത് അജയ് എന്നിവർ കോടതിയിൽ ഹാജരായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡി വൈ എഫ് ജില്ല സെക്രട്ടറി ബി.സുരേഷ് കുമാർ ജയിലിൽ നിന്ന് പുറത്ത് വന്ന പ്രവർത്തകരെ രക്ത ഹാരം അണിയിച്ച് സ്വീകരിച്ചു. മന്ത്രി വി.എൻ വാസവന്റെ പി.എ ഗോപകുമാർ , ഡി വൈ എഫ് ഐ മുൻ ജില്ലാ പ്രസിഡന്റും സി.പി. എം ജില്ലാ കമ്മിറ്റി അംഗവുമായ കെ.ആർ അജയ് , സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.പി പ്രശാന്ത് , ഓഫിസ് സെക്രട്ടറി കരുൺ , ബ്ളോക്ക് പ്രസിഡന്റ് എം.പി പ്രതീഷ് എന്നിവർ ജയിലിൽ എത്തി പ്രവർത്തകരെ സന്ദർശിച്ചു.

കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ കോട്ടയം നഗരത്തിൽ പ്രകടനം നടത്തിയത്. ആക്രമണം നടത്തിയ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

Hot Topics

Related Articles