ചങ്ങനാശേരി ഡിവൈഎസ്പിയക്കെതിരെ പ്രതിഷേധം : കോൺഗ്രസ് ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി

കോട്ടയം: ഗുണ്ട മാഫിയ ബന്ധം തെളിയിക്കപ്പെട്ട ചങ്ങനാശ്ശേരി ഡിവൈഎസ്പി ആർ.ശ്രീകുമാർ ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശ്ശേരിയിൽ പ്രതിഷേധം. കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ഓഫീസിലേക്കാണ് പ്രതിഷേധ മാർച്ച്‌ നടത്തിയത്.

Advertisements

മാർച്ചിനെ തുടർന്ന് നടന്ന ധർണ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യൻ
ഉദ്ഘാടനം ചെയതു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ആന്റണി കുന്നുംപുറത്തിന്റെ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി പി എച്ച് നാസ്സർ, ജോമി ജോസഫ്,ബാബു കുട്ടൻച്ചിറ, സിയാദ് അബ്ദുൽ റഹ്മാൻ,ജിജി ഫിലിപ്പ്, പി.എച്ച് അഷറഫ്, ജിൻസൺ മാത്യു,രഞ്ജിത് അറയ്ക്കൻ, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles