കൊച്ചിയിൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും ഫിക്‌സഡ് ഡെപ്പോസിറ്റ് രസീതുകളും മോഷ്ടിച്ചു; രാജസ്ഥാൻ സ്വദേശി പൊലീസ് പിടിയിലായി

കൊച്ചി: കൊച്ചിയിൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും ഫിക്‌സഡ് ഡെപ്പോസിറ്റ് രസീതും മോഷ്ടിച്ച കേസിൽ രാജസ്ഥാൻ സ്വദേശി പൊലീസ് പിടിയിലായി. എളംകുളം സഹോദരൻ അയ്യപ്പൻ റോഡിലെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.

Advertisements

രാജസ്ഥാൻ അജ്മീർ സ്വദേശിയായ വൈശാലി കോളനിയിൽ ബൽജിത് ബാഗാസി(19) ആണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30ന് വീടിൻറെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്തുകയറി അലമാര കുത്തിപ്പൊളിച്ച് 2,85,000 രൂപയുടെ സ്വർണാഭരണങ്ങളും വിവിധ ബാങ്ക് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് രസീതുകളും ഇയാൾ മോഷ്ടിച്ചു. പരാതിയെ തുടർന്ന് സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം ജി.സി.ഡി.എ ഗസ്റ്റ് ഹൗസിൽ നടന്ന മോഷണ ശ്രമത്തിന് പിന്നിലും ഇയാളാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളിയായ മറ്റൊരു പ്രതി രാജസ്ഥാൻ സ്വദേശിദീപക് ബഗാഡിയക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. നാടോടി സംഘത്തിൽ അംഗങ്ങളായി പല സ്ഥലങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles