പഞ്ചാബ് മുഖ്യമന്ത്രി ആരുമറിയാതെ പ്രണയം ഒളിപ്പിച്ചത് നാലു വർഷം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴും ഒപ്പമുണ്ടായിരുന്നത് കാമുകി; പ്രണയരഹസ്യം പുറത്തറിഞ്ഞത് വിവാഹത്തോടെ മാത്രം

ചണ്ഡിഗഡ്: നാല് വർഷത്തെ പ്രണയത്തിനൊടുവിൽ പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗ്വന്ത് മാൻ ഇന്ന് വിവാഹിതനാവുകയാണ്. അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന വിവാഹക്കാര്യം ഇന്നലെയാണ് പുറത്തുവന്നത്. മുഖ്യമന്ത്രിയായിരിക്കെ വിവാഹിതനാവുന്ന പഞ്ചാബിലെ ആദ്യത്തെ രാഷ്ട്രീയക്കാരനാണ് ഭഗ്വന്ത് മാൻ. ഹരിയാനയിലെ പെഹോവ സ്വദേശിയായ ഡോ.ഗുർപ്രീത് കൗർ ആണ് വധു. ഇരുവരുടെയും അടുത്ത ബന്ധുക്കൾ പോലും വിവാഹത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇരുകുടുംബങ്ങളും ഇക്കാര്യം അതീവരഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

Advertisements

2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് വിവരം. ഭഗ്വന്ത് മാനും ഗുർപ്രീതും കണ്ടുമുട്ടിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിൽ മാനിനൊപ്പം ഗുർപ്രീതും ഉണ്ടായിരുന്നു. മാനിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും ഗുർപ്രീത് സന്നിഹിതയായിരുന്നു. എന്നാൽ ഇരുവരും തങ്ങളുടെ ബന്ധം സ്വകാര്യമാക്കി മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. മാനിന്റെ മാതാവിനും സഹോദരിയ്ക്കും ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും വിവാഹദിനം എത്തുമ്‌ബോൾ പുറത്തു പറഞ്ഞാൽ മതിയെന്നായിരുന്നു തീരുമാനം. പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വിവാഹത്തിനായി മാനിന്റെ മാതാവ് സമ്മർദ്ദം ചെലുത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചാബിലെ ആദ്യ മന്ത്രിസഭാ വികസനം വിവാഹം നീട്ടിവയ്ക്കാനായിരുന്നു തീരുമാനമെങ്കിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുകയായിരുന്നു. 20 ദിവസങ്ങൾക്ക് മുൻപ് വധുവിന്റെ സഹോദരിയും അമേരിക്കൻ പൗരയുമായ നവ്നീത് കൗർ നീരു കഴിഞ്ഞ ദിവസം പെഹോവിൽ എത്തിയത് ഇതിന്റെ തെളിവാണെന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. മാത്രമല്ല ഗുർപ്രീതിന്റെ കുടുംബം പഞ്ചാബിലെ മൊഹാലിയിലേയ്ക്ക് ആറുമാസം മുൻപ് താമസം മാറുകയും ചെയ്തിരുന്നു.

രാഷ്ട്രീയവേരുകൾ ധാരാളമുള്ള കുടുംബത്തിലെ അംഗമാണ് ഗുർപ്രീത്. മുൻ ക്യാബിനറ്റ് മന്ത്രി പരേതനായ ജസ്വിന്തർ സിംഗ് സന്ധുവിന്റെ മകൻ ഗുർപ്രീതിന്റെ സഹേദരീഭർത്താവാണ്. ഗുർപ്രീതിന്റെ നിരവധി അമ്മാവൻമാർ രാഷ്ട്രീയത്തിൽ സജീവമാണ്. വധുവിന്റെ പിതാവ് ഇന്ദർജീത് സിംഗ് കനേഡിയൻ പൗരത്വമുള്ളയാളാണ്. ഇന്ദർജീത് മുൻ ഗ്രാമത്തലവനും 40 ഏക്കറിലധികം കൃഷിഭൂമി സ്വന്തമായുള്ളയാളാണ്. അമ്മ രാജേന്ദ്ര കൗർ വീട്ടമ്മയാണ്. രണ്ട് സഹോദരിമാരും വിവാഹശേഷം വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ഗുർപ്രീതിന്റെ ഇളയസഹോദരിയായ കമൽജീത് കൗർ ഗഗ്ഗു ഓസ്ട്രേലിയയിലാണ് താമസം.

ഗുർപ്രീത് കൗർ അംബാല ആസ്ഥാനമായുള്ള മെഡിക്കൽ കോളേജിൽ നിന്ന് 2017ൽ മെഡിക്കൽ ബിരുദം പൂർത്തിയാക്കിയിരുന്നു. അംബാലയിലെ ഒരു ആശുപത്രിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. മാനിന്റെ രണ്ടാം വിവാഹമാണിത്. 2015ലായിരുന്നു വിവാഹമോചനം. ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, മനീഷ് സിസോദ, രാഘവ് ചദ്ദ തുടങ്ങിയ നേതാക്കൾ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. ഇരുവരും സിഖ് വിശ്വാസികളായതിനാൽ മതാചാരങ്ങൾ പ്രകാരമായിരിക്കും വിവാഹം.

Hot Topics

Related Articles