യുവാക്കളിലും ഹൃദയാഘാതമോ ! ഭയമല്ല വേണ്ടത് ജാഗ്രത ; ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം ;
ഹൃദയാഘാതം എന്ത് , എങ്ങനെ ചെറുക്കാം

എന്താണ് ഹൃദയാഘാതം

Advertisements

മെഡിക്കല്‍ ഭാഷയില്‍ മയോ കാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍ എന്നറിയപ്പെടുന്നതാണ് ഹൃദയാഘാതം. ഹൃദയപേശികളിലേക്ക് രകതമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊഴുപ്പും കാല്‍സ്യവും അടിഞ്ഞുകൂടി, ഹൃദയത്തിന്റെ രകതക്കുഴലുകള്‍ പൂര്‍ണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം നിലക്കുകയും ഇത് മൂലം പേശികളുടെ പ്രവര്‍ത്തനം നിലച്ച്‌ അവ നശിച്ചുപോവുകയും ചെയ്യുന്ന അവസ്ഥയാണ്. ഹൃദയാഘാതം .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം

ഹൃദയാഘാതമുണ്ടാവുന്ന സമയത്ത് ആളുകള്‍ക്ക് സാധാരണ നെഞ്ചില്‍ ഭാരം എടുത്തുവച്ച പോലെയുള്ള അസ്വസ്ഥതയായിട്ടാണ് അനുഭവപ്പെടുക. നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന അസ്വസ്ഥതപോലെയുള്ള വേദന ഇടതുകൈയിലേക്ക് പടരും. ലക്ഷണങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ സമയം പാഴാക്കാതിരിക്കലാണ് പ്രധാനം. മിക്കപ്പോഴും പുലര്‍ച്ചെയാണ് ഹൃദയാഘാതം വരുന്നത്. എന്നാല്‍ അതിന്‍റെ അസ്വസ്ഥത രാത്രി തന്നെ തുടങ്ങിയിട്ടുണ്ടാവും. ആ സമയത്ത് ഗ്യാസാണെന്ന് കരുതി അതിനെ അവഗണിക്കാതെ ഇതിന്റെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ അതിന് വേണ്ടത്ര പ്രാധാന്യം നല്‍കുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്

നല്ല കൊളസ്‌ട്രോളും മോശം കൊളസ്‌ട്രോളും

മനുഷ്യശരീരത്തില്‍ നല്ല കൊളസ്ട്രാള്‍, മോശം കൊളസ്ട്രാള്‍ എന്നിങ്ങനെ രണ്ടു വിധത്തിലുള്ള കൊളസ്ട്രോളാണുള്ളത്. എച്ച്‌.ഡി.എല്‍ നല്ല കൊളസ്ട്രാളാണ്. എന്നാല്‍ ട്രഗ്ലിസറൈഡ്‌സ്, എല്‍ഡിഎല്‍, വിഎല്‍ഡിഎല്‍ എന്നിങ്ങനെയുള്ള ചീത്ത കൊളസ്ട്രാളിന്റെ അളവ് ശരീരത്തില്‍ കൂടിയാല്‍ അത് രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടുകയും ബ്ലോക്ക് ഉണ്ടാവാന്‍ പ്രരിപ്പിക്കുന്നതുമാണ്.ഇത് നിയന്ത്രിക്കുകയാണ് ഏക പോംവഴി. ഇതിലൂടെ ബ്ലോക്കിനുള്ള സാധ്യത കുറക്കുകയും അതുമൂലം ഹൃദയാഘാതം തടയുകയും ചെയ്യുന്നു. വ്യായാമം, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക എന്നിവ വഴി ചീത്ത കൊളസ്ട്രാളിന്റെ അളവ് കൂടാതെ സഹായിക്കുന്നു.

ഹൃദ്രോഗമുണ്ടാക്കുന്ന മുഖ്യവില്ലന്‍ കൊളസ്‌ട്രോളാണ് എങ്കിലും ഹാര്‍ട്ടറ്റാക്കുണ്ടാകുന്ന 40-50 ശതമാനം രോഗികളിലും കൊളസ്‌ട്രോളിന്റെ അളവു സാധാരണയില്‍ കുറവായിട്ടാണു കണ്ടുവരുന്നത്. അതായതു ഹാര്‍ട്ടറ്റാക്കുണ്ടാക്കുന്ന പല ആപത്ഘടകങ്ങളില്‍ ഒന്നു മാത്രമാണു കൊളസ്‌ട്രോള്‍ എന്നു ചുരുക്കം.

കൊളസ്‌ട്രോളിന്റെ അളവു സാധാരണനിലയില്‍ കാണുന്നവരില്‍ മറ്റ് ആപത്ഘടകങ്ങളായ പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, വ്യായാമക്കുറവ്, സ്‌ട്രെസ്, ജനിതക പ്രവണത എന്നിവകളുടെ അതിപ്രസരം ഹൃദ്രോഗത്തിനു കാരണമാകാം. അതുപോലെ കൊളസ്‌ട്രോളിന്റെ അളവു കൂടുതല്‍ കാണുന്നവരില്‍ ഹാര്‍ട്ടറ്റാക്കുണ്ടാകാത്ത സാഹചര്യങ്ങളും ഉണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹൃദയാഘാതത്തിന് നിരവധി കാരണങ്ങളുണ്ടെങ്കിലും മാറ്റിയെടുക്കാന്‍ പറ്റുന്ന ശീലങ്ങളുണ്ട്. പുകവലി, മാനസിക സമ്മര്‍ദ്ദം, പ്രമേഹം, ബി.പി, വ്യായാമക്കുറവ്, അമിതഭാരം എന്നീ മാറ്റിയെടുക്കാന്‍ പറ്റുന്ന ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ തന്നെ ഒരു പരിധി വരെ നമുക്ക് ഹൃദയാഘാതത്തില്‍ നിന്നും രക്ഷനേടാവുന്നതാണ്

ചായയും കാപ്പിയും ഒഴിവാക്കുക. അതേസമയം അയല, മത്തി, ട്യൂണ എന്നിങ്ങനെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സമൃദ്ധമായടങ്ങിയ മഝ്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡ് രകതക്കുഴലുകള്‍ക്ക് സംരക്ഷണം നല്‍കുന്നു. ഇടയ്ക്കിടെ പ്രഷറും കൊളസ്‌ട്രോളും പരിശോധിക്കുക, വ്യായാമം ശീലമാക്കുക, നല്ല മാനസിക ആരോഗ്യം ഉണ്ടാക്കുക. എന്നിവയാണ് പരിഹാര മാർഗങ്ങൾ .

Hot Topics

Related Articles