സി പി എം ഭരണഘടന വിരുദ്ധതയുടെ ഉച്ചകോടിയിൽ : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ

കോട്ടയം : ലോകരാജ്യങ്ങൾക്ക് പതിറ്റാണ്ടുകളായി മാത്രുകയായ ഇന്ത്യൻ ഭരണഘടനയെ , ഇന്ത്യൻ റിപ്പബ്ലിക് സ്ഥാപിതമായ കാലം മുതൽ മാർക്സിസ് പാർട്ടി അംഗീകരിച്ചിട്ടില്ലന്ന് തിരുവഞ്ചൂർ രാധാകരണൻ എം എൽ എ പറഞ്ഞു . ഭരണഘടനയ്ക്കെതിരെ പരസ്യമായി പ്രസംഗിച്ചയാളും , മാർക്സിസ്റ്റ് പാർട്ടിയും ഇപ്പോഴും തെറ്റ് അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisements

കെ പി സി സി യുടെ ആഹ്വാനമനുസരിച്ച് ഇന്നലെ കേരളത്തിലുടനീളം നടന്ന ഭരണഘടന സംരക്ഷണ പ്രതിജ്ഞയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം കോട്ടയം തിരുനക്കരയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി വൈസ് പ്രസിഡൻ്റ് മോഹൻ കെ നായർ അദ്ധ്യക്ഷത വഹിച്ചു . കെ പി സി സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ , ടോമി കല്ലാനി , ഫിലിപ്പ് ജോസഫ് , ജി .ഗോപകുമാർ , ജോണി ജോസഫ് , യൂജിൻ തോമസ്സ് , സിബി ചേനപ്പാടി , ബാബു കെ കോര , എസ് . രാജീവ് , റ്റി സി റോയ് , നന്തിയോട് ബഷീർ , വി കെ അനിൽ കുമാർ , ജെ ജി പാലക്കലോടി , സനൽ കണക്കാലിൽ , എസ്സ് ഗോപകുമാർ , രാഹുൽ മറിയപ്പള്ളി , ലിബിൻ ഐസക്ക് , അരുൺ മർക്കോസ്സ് , ഗൗരിശങ്കർ , അൻസു സണ്ണി , സിസ്സി ബോബി , മഞ്ജു എം ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു .

Hot Topics

Related Articles