മുപ്പത് കഴിഞ്ഞവർക്ക് വര്‍ഷത്തിലൊരിക്കല്‍ സൗജന്യ ആരോഗ്യ പരിശോധന ; നൂതന പദ്ധതിയുമായി കേരള സർക്കാർ

തിരുവനന്തപുരം : മുപ്പത് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ സൗജന്യ ആരോഗ്യപരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് .ജീവിതശൈലി രോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്തുകയാണ് ലക്ഷ്യം .

Advertisements

140 പഞ്ചായത്തുകളില്‍ ഈ പരിശോധന തുടങ്ങി. ഇതുവരെ 1.3ലക്ഷം പേരെ പരിശോധിച്ചു . വൃക്കരോഗം തടയാന്‍ ക്യാമ്പയിന്‍ നടത്തും.ചെലവേറിയ ഹീമോ ഡയാലിസിസിന് പകരം വീട്ടില്‍ ചെയ്യാവുന്ന പെരിറ്റോണിയല്‍ ഡയാലിസിസിന് പ്രചാരണം നല്‍കും .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതുവരെ 11 ജില്ലകളില്‍ പദ്ധതി തുടങ്ങി . മൂന്നിടത്ത് ഉടന്‍ ആരംഭിക്കും . സംസ്ഥാനത്താകെ 97 ആരോഗ്യസ്ഥാപനങ്ങളിലാണ് ഇപ്പോള്‍ ഡയാലിസിസ് കേന്ദ്രങ്ങളുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു .

Hot Topics

Related Articles