പുതുപ്പള്ളി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന് യുഎഇ ഗോള്‍ഡന്‍ വിസ

പുതുപ്പള്ളി : പുതുപ്പള്ളി സ്വദേശിയായ ആരോ​ഗ്യ പ്രവര്‍ത്തകന് കൊറോണ കാലത്തെ സേവനം മുന്‍ നിര്‍ത്തി യുഎഇ സര്‍ക്കാരിന്റെ ​ഗോല്‍ഡന്‍ വിസ ലഭിച്ചു.പുതുപ്പള്ളി പുമ്മറ്റം കാലായി പറമ്പില്‍ സി എം ജയപ്രകാശ് , ഉഷ മണി ദമ്പതികളുടെ മകന്‍ കെ ജെ അജേഷിനാണ് വിസ ലഭിച്ചത്. അബുദാബിയില്‍ അഞ്ച് വര്‍ഷമായി വിപിഎസ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ ഇന്‍ഫെക്ഷന്‍ കൺട്രോള്‍ ഓഫീസറായി ജോലി ചെയ്യുകയാണ് അജേഷ് .​ഗോള്‍ഡന്‍ വിസ ലഭിക്കുന്നതോടെ പത്ത് വര്‍ഷത്തേക്കാണ് വിസ കാലാവധി. യുഎഇ നേരിട്ട് വിസ നല്‍കിയതിനാല്‍ സ്പോൺസറും വേണ്ട . കോവിഡ് കാല ഘട്ടത്തില്‍ രോ​ഗികളുടെ ആരോ​ഗ്യ പ്രശ്നത്തിലും ജീവന്‍ രക്ഷാ ദൗത്യത്തിലും സേവനം ചെയ്ത ആരോ​ഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാ​ഗമായാണ് ​ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കുന്നത്. ഭാര്യ ദിവ്യ അജേഷ് അബുദാബി വിപിഎസ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ നഴ്സാണ്.മകന്‍ സ്വാത്വിക് ജ​ഗന്‍ അജേഷ്.

Advertisements

Hot Topics

Related Articles