രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്‌ 18,840 പുതിയ കൊവിഡ് കേസുകള്‍ ; 16104 പേര്‍ രോഗമുക്തി നേടി

ഡല്‍ഹി : ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 18,840 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.
16,104 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടി. ഇന്നലെ 43 രോഗികളാണ് വൈറസ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,54,778 കൊവിഡ് പരിശോധനകള്‍ നടത്തി. ഇതോടെ ഇതുവരെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 86.61 കോടിയായി ഉയര്‍ന്നു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,25,028 ആണ്. ഇത് മൊത്തം പോസിറ്റീവ് കേസുകളില്‍ 0.29 ശതമാനമാണ്.

Advertisements

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനം. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 4,29,53,980 പേര്‍ ഇതുവരെ രോഗമുക്തി നേടി.
നിലവില്‍ രോഗമുക്തി നിരക്ക് 98.51 ശതമാനമാണ്. രാജ്യവ്യാപകമായുള്ള വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,26,795 കൊവിഡ് വാക്‌സിനുകള്‍ നല്‍കി. നാളിതുവരെ 1,98,65,36,288 വാക്്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles