അപ്പയ്‌ക്ക് ഹൃദയാഘാതമായിരുന്നില്ല ; തെറ്റായ വാർത്ത പ്രചരിച്ചതിൽ ബുദ്ധിമുട്ടുണ്ട് ; കുറിപ്പുമായി വിക്രത്തിന്റെ മകൻ ധ്രുവ് വിക്രം

ചെന്നൈ : ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രത്തിന്റെ ആരോഗ്യ നില സംബന്ധിച്ച കുറിപ്പുമായി മകനും  സിനിമാ താരവുമായ ധ്രുവ് വിക്രം . നെഞ്ചില്‍ ചെറിയ അസ്വസ്ഥത തോന്നിയതുകൊണ്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും മാദ്ധ്യമങ്ങളിലെല്ലാം വിക്രമിന് ഹൃദയാഘാതമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.അതിന് പിന്നാലെ വിക്രമിന്റെ ആരോഗ്യനിലയെ കുറിച്ച്‌ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മകൻ  ധ്രുവ് വിക്രം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisements

അപ്പയ്‌ക്ക് ഹൃദയാഘാതമായിരുന്നില്ലെന്നും​ നെഞ്ചില്‍ ചെറിയ അസ്വസ്ഥതയുണ്ടായതുകൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. വിക്രമിനും കുടുംബത്തിനും ഈ അവസരത്തില്‍ സ്വകാര്യത നല്‍കണമെന്നും ചിയാന്‍ സുഖമായിരിക്കുന്നുവെന്നും ധ്രുവ് കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച വൈകിട്ട് മണിരത്നത്തിന്റെ പൊന്നിയന്‍ സെല്‍വന്റെ ടീസര്‍ റിലീസ് ചടങ്ങില്‍ പങ്കെടുക്കേണ്ടതായിരുന്നു വിക്രം. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അദ്ദേഹം എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിക്രമിന് അസ്വസ്ഥത തോന്നിയതുകൊണ്ട് ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിക്രം നിലവിൽ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുള്ളതിനാല്‍ ഇന്ന് തന്നെ ആശുപത്രി വിട്ടേക്കും.

Hot Topics

Related Articles