കാൽ നടയായി ഇന്ത്യ ചുററി യൂ ആർ എഫ് റെക്കോർഡ് ജേതാകളായ ബെന്നി കൊട്ടാരത്തിൽ മോളി ബെന്നി എന്നിവരെ ആദരിച്ചു

കൊച്ചി:ചാവറാ കൾച്ചറൽ സെന്ററും സ്പർശം ആർട്ട്‌സും ചേർന്നു നടത്തിയ അനുമോദന ചടങ്ങിൽ യൂണിവേഴ്‌സൽ റിക്കാർഡ് ഫോറം സർട്ടിഫിക്കറ്റ് കൈമാറി. മുൻ ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളായിരുന്ന സി സി ജേക്കബ്, എം എം ജേക്കബ് ,ഇട്ടി മാത്യു, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ തോമസ് പുതുശ്ശേരി, വിസിലിംഗ് അസോസിയേഷൻ ചെയർ പേഴ്‌സൺ ജ്യോതി ആർ കമ്മത്ത് , സ്പർശം ആർട്ട്‌സ് സി ഇ ഒ സ്റ്റീഫൻ ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.

Advertisements

കോട്ടയം പള്ളിക്ക തോട് ആനിക്കാട് സ്വദേശികളായ ബെന്നിയും മോളിയും 2021 ഡിസംബർ ഒന്നാം തീയതി ത്രിവേണി സംഗമത്തെ സാക്ഷിയാക്കി കന്യാകുമാരി മുതൽ കന്യാകുമാരിവരെയുള്ള കാൽനട യാത്ര തുടങ്ങിയത്. കാൽനടയായി ഭാരതം ചുറ്റുന്ന ആദ്യ ദമ്പതികൾ എന്ന പ്രത്യേകതക്ക് ഈ ചരിത്രയാത്രയിലൂടെ രണ്ടു ലക്ഷ്യങ്ങളായിരുന്നു ഇവർക്കുണ്ടായിരുന്നത്. നടത്തം പ്രോത്സാഹിപ്പിക്കുക, കുട്ടികൾ ഇല്ല എന്നതിന്റെ പേരിൽ നിരാശപ്പെട്ടു ജീവിക്കുന്ന ദമ്പതികൾക്ക് ഒരുമിച്ചു യാത്രകൾ ചെയ്തു ജീവിതം സന്തോഷകരമാക്കുക എന്ന സന്ദേശം നൽകുക.കന്യാകുമാരിയിൽനിന്നും ഇന്ത്യയുടെ പടിഞ്ഞാറൻ തീരംവഴി നടന്ന് കാശ്മീരിൽ എത്തി അവിടെനിന്നു ഇന്ത്യയുടെ കിഴക്കൻ തീരംവഴി നടന്നു തിരിച്ചു കന്യാകുമാരി എത്തുക എന്നതായിരുന്നു ലക്ഷ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമ്പലങ്ങളിലും പൊലീസ് സ്റ്റേഷനികളിലും സ്‌കൂളുകളിലും കടത്തിണ്ണകളിലും വയലുകളിലുമൊക്കെയായി അന്തിയുറക്കം.. ഭക്ഷണം വഴിയോരത്തെ ഹോട്ടലുകളിൽ.. എന്നിവരുടെ 216 ദിവസം കൊണ്ട് പുറത്തിയാക്കിയ ഇ നടത്തത്തിൽ അവർ 17 സംസ്ഥാനത്തിൽ കൂടി സഞ്ചരിച്ചാണ്
9126 കിലോമീറ്റർ പൂർത്തിയാക്കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.