വൃക്ക മാറ്റി വയ്ക്കണം ; യുവാവിന്റെ ആതുര ജീവിതത്തിലെ നിസ്സഹായതയുടെ മുന്നിൽ കണ്ണീരണിഞ്ഞ് മന്ത്രി ആർ ബിന്ദു ; സഹായത്തിനായി നൽകിയത് കയ്യിലണിഞ്ഞ വള

തൃശൂര്‍: യുവാവിന്റെ നിസ്സഹായതയുടെ മുന്നില്‍ കയ്യിലണിഞ്ഞ സ്വര്‍ണവള ഊരി നൽകി മന്ത്രി ആര്‍ ബിന്ദു.വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം തേടുന്ന ചെറുപ്പക്കാരന്റെ അനുഭവകഥ കേട്ടപ്പോള്‍ മന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞു. പിന്നെ ഒന്നും ആലോചിക്കാതെ കയ്യിലണിഞ്ഞ സ്വര്‍ണ വളയൂരി നല്‍കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന സഹായസമിതി അംഗങ്ങള്‍ക്ക് ഒപ്പം കയ്യടിക്കുകയാണ് സോഷ്യൽ മീഡിയയും.

Advertisements

കരുവന്നൂര്‍ മൂര്‍ക്കനാട്ട് വന്നേരിപ്പറമ്പില്‍ വിവേകിന്റെ ചികിത്സാസഹായ സമിതിയുടെ ധനസമാഹരണ യോഗത്തില്‍ പങ്കെടുക്കാനാണു മന്ത്രി മൂര്‍ക്കനാട് ഗ്രാമീണ വായനശാലയിലെത്തിയത്. നന്ദിവാക്കുകള്‍ക്കോ അഭിനന്ദനത്തിനോ കാക്കാതെ മന്ത്രി മടങ്ങി. രോഗക്കിടക്കയിലുള്ള വിവേകിന്റെ ആരോഗ്യസ്ഥിതി വേഗം ശരിയാകുമെന്ന് സഹോദരന്‍ വിഷ്ണുവിനോട് ആശംസിച്ചാണ് മന്ത്രി മടങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൃക്കകള്‍ തകരാറിലായതോടെ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന വിവേകിന്റെ കഥ കേട്ടപ്പോള്‍ മന്ത്രി വേദിയിലിരുന്നു കണ്ണീരണിഞ്ഞു. സഹായസമിതി ഭാരവാഹികളായ പി കെ മനുമോഹന്‍, നസീമ കുഞ്ഞുമോന്‍, സജി ഏറാട്ടുപറമ്പില്‍ എന്നിവര്‍ വള ഏറ്റുവാങ്ങി.

Hot Topics

Related Articles