കോട്ടയം ജില്ലാ പൊലീസ് മേധാവിയായി കെ.കാർത്തിക് ചുമതലയേറ്റു; സ്ഥാനം ഏറ്റെടുത്തത് ഡി.ശില്പയിൽ നിന്നും

കോട്ടയം: ജില്ലാ പൊലീസ് മേധാവിയായി കെ.കാർത്തിക് ചുമതലയേറ്റെടുത്തു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയിൽ നിന്നുമാണ് ഇദ്ദേഹം ചുമതല ഏറ്റെടുത്തത്. എറണാകുളം റൂറലിൽ നിന്നും എത്തിയാണ് കെ.കാർത്തിക് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ചുമതല ഏറ്റെടുക്കുന്നത്. രാവിലെ 11.30 ഓടെ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ എത്തിയ കെ.കാർത്തിക് ചുമതല ഏറ്റെടുക്കുകയായിരുന്നു. ജില്ലയിലെ ഡിവൈഎസ്പമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് ജില്ലാ പൊലീസ് മേധാവിയെ സ്വീകരിച്ചു. തുടർന്നു, ഇദ്ദേഹം ഓഫിസിൽ എത്തി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles