പനച്ചിക്കാട് പഞ്ചായത്തിൽ വൻ കാറ്റ് : കനത്ത നാശ നഷ്ടം : വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം വീണു

കോട്ടയം: കാറ്റിലും മഴയിലും പനച്ചിക്കാട് പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. ഇന്നലെ വൈകുന്നേരം 3.16 ഓടെയായിരുന്നു സംഭവം. ഉച്ചക്കഴിഞ്ഞ് പെയ്ത മഴയിലും കാറ്റിലും പഞ്ചായത്തിലെ 15, 35 വാർഡുകളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. പരുത്തുംപാറ കവല, പരുത്തുംപാറ ഞാലിയാകുഴി നെല്ലിക്കൽ ഭാഗം, പന്നിമറ്റം ബുക്കാന റോഡ് എന്നിവിടങ്ങളിലാണ് മരം കടപുഴകി വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടത്. പരുത്തുംപാറ മേലേടം ജോസഫ് കുര്യൻ, നെല്ലിക്കൽ ബാബു എന്നീ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിന്ന പ്ലാവ്, വയണ, മാവ് എന്നീ മരങ്ങളാണ് വീണത്.

Advertisements

പരുത്തുംപാറ കവലയിൽ ഷാപ്പുകുന്നിൽ റോഡിലേക്കും ടോറസിന്റ മുകളിലേക്കും മരം മറിഞ്ഞു വീണു. പലയിടങ്ങളിലും വൈദ്യുതി ലൈനുകളും, കേബിൾ ടി.വി ലൈനുകളും തകർന്നു. രണ്ട് മണിക്കൂറോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് കോട്ടയം അഗ്നിശമനസേനാംഗങ്ങളും കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി മരങ്ങൾ വെട്ടിമാറ്റിയാണ് റോഡ് ഗതാഗതം പുനസ്ഥാപിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രദേശത്ത് വൈദ്യുതി തടസ്സവും നേരിട്ടു. കോട്ടയം അഗ്നിശമനസേന എ.എസ്.ടി.ഒ വി.ഷാബു, ഗ്രേഡ് എ.എസ്.ടി.ഒ റെജിമോൻ, എഫ്.ആർ.ഒമാരായ ഷിബു, മുരളി, അനീഷ്, അബ്ബാസി, സാജു, ഷിജി, ജോട്ടി പി.ജോസഫ്, ഷാജി, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. പരുത്തുംപാറയിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടത് അഗ്നിശമനസേനാംഗങ്ങൾ ചേർന്ന് നീക്കം ചെയ്യുന്നു.

Hot Topics

Related Articles