ഫോട്ടോസ്റ്റാറ്റിനും ഡിടിപിയ്ക്കും നിരക്ക് വർദ്ധിപ്പിച്ച് അസോസിയേഷൻ; നിരക്കുകൾ കൂടുന്നത് ഏഴു വർഷത്തിന് ശേഷം; ഒരു ഫോട്ടോസ്റ്റാറ്റിന് മിനിമം മൂന്നു രൂപയാകും

കോട്ടയം: ഇന്റർനെറ്റ്, ഫോട്ടോസ്റ്റാറ്റ് , കംപ്യൂട്ടർ അധിഷ്ഠിത സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിച്ചു. ഫോട്ടോസ്റ്റാറ്റിന് മിനിമം മൂന്നു രൂപയും, ഡിടിപിയ്ക്കു 90 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പേപ്പർ അടക്കമുള്ള മെറ്റീരിയൽസിനു വില കുത്തനെ കൂടിയതാണ് നിരക്ക് വർദ്ധനയിലേക്ക് നയിച്ചതെന്നു അസ്സോസിയേഷൻ അറിയിച്ചു. കറന്റു ചാർജ് വർദ്ധനവു കൂടിയായപ്പോൾ ഈ മേഖല പിടിച്ചു നിൽക്കാനാവാത്ത സ്ഥിതിയാണന്നും അസ്സോസിയേഷൻ ഭാരവാഹികൾ കോട്ടയത്ത് പറഞ്ഞു.

Advertisements

സർക്കാർ ഈ തൊഴിൽ മേഖല സംരക്ഷിക്കുന്നതിനു വേണ്ടി അടിയന്തിരമായി ഇടപെടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. 7വർഷം മുൻപാണ് ഇതിന് മുൻപ് നേരിയ വർദ്ധനവുണ്ടായതതെന്നും ഭാരവാഹികൾ അറിയിച്ചു.,ഭാരവാഹികളായ സംസ്ഥാന ജന: സെക്രട്ടറി രാജൻ പൈക്കാട്ട് , ജില്ലാ കമ്മറ്റിക്കു വേണ്ടി അനീഷ് വരമ്പിനകം എന്നിവർ പറഞ്ഞു.

Hot Topics

Related Articles