ആര്‍എസ്എസ് ബന്ധം നിങ്ങളെ നയിക്കുന്നവര്‍ക്കാണ് ; ആര്‍എസ്എസിനെ എന്നോട് കൂട്ടിക്കെട്ടണ്ട. കെട്ടേണ്ടവരും കെട്ടിപ്പിടിച്ചുനില്‍ക്കുന്നവരും അവിടെയാണുള്ളത് ; കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ആര്‍എസ്എസ് വോട്ട് വാങ്ങിയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുന്നത് നന്നാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്കു മുന്‍പില്‍ താണുവണങ്ങിയതിന്റെ കഥ പറയുന്നില്ല. ’77ല്‍ സിപിഐ എമ്മിന് ആര്‍എസ്എസ് ബന്ധം’ എന്ന് ചരിത്രബോധമില്ലാത്തവര്‍ക്കേ പറയാനാകൂ.1960ലെ തെരഞ്ഞെടുപ്പില്‍ നാലു നിയമസഭാ സീറ്റില്‍ മത്സരിക്കാനാണ് ജനസംഘം തീരുമാനിച്ചത്.

Advertisements

പട്ടാമ്പിയില്‍ പി മാധവമേനോനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച അവര്‍ സജീവ പ്രചാരണം തുടങ്ങിയശേഷം പിന്മാറി. ഇ എം എസിനെ തോല്‍പ്പിക്കാനായിരുന്നു അത്. അന്ന് ജനസംഘം പരസ്യമായാണ് കോണ്‍ഗ്രസിനെ പിന്തുണച്ചത്. 1977ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ വോട്ട് വാങ്ങിയാണ് ഞാന്‍ നിയമസഭയില്‍ എത്തിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞാന്‍ നിയമസഭയില്‍ എത്തിയത് 77ല്‍ അല്ല. അതിനും ഏഴു വര്‍ഷംമുമ്പാണ്. അന്ന് കോണ്‍ഗ്രസിനെയും ജനസംഘത്തെയും പരാജയപ്പെടുത്തിയാണ് കൂത്തുപറമ്പില്‍ നിന്ന് ജയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1977ലും മത്സരിച്ചത് കൂത്തുപറമ്പിലാണ്. തലശേരി കലാപത്തിലെ രക്തസാക്ഷി യു കെ കുഞ്ഞിരാമന്റെ നാടാണ് കൂത്തുപറമ്പ്്. കുഞ്ഞിരാമനെ കൊന്നത് 1972 ജനുവരിയിലാണ്. ആര്‍എസ്എസ് ഏറ്റവും കടുത്ത ശത്രുവായി സിപിഎമ്മിനെ അന്നും ഇന്നും കാണുന്ന നാടാണത്.

അടിയന്തരാവസ്ഥക്കാലത്ത് കെ സുധാകരന്‍ ജനതാ പാര്‍ടിയുടെ യുവജനവിഭാഗം സംസ്ഥാന ഭാരവാഹിവരെയായി. ഒരു പാര്‍ടിയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചവര്‍ക്ക് പിന്നെയും ഒന്നിക്കാന്‍ മടിയില്ല എന്നാണ് ഇപ്പോഴും തെളിയിക്കുന്നത്. 1977ല്‍ കെ ജി മാരാര്‍ ഉദുമയില്‍ മത്സരിച്ചപ്പോള്‍ കെ സുധാകരന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായിരുന്നു. ആര്‍എസ്എസും കെ സുധാകരനും ഒരു പാര്‍ടിയായിരുന്നു.

ആര്‍എസ്എസ് ബന്ധം നിങ്ങളെ നയിക്കുന്നവര്‍ക്കാണ് അതുകൊണ്ട്്്ആര്‍എസ്എസിനെ എന്നോട് കൂട്ടിക്കെട്ടണ്ട. കെട്ടേണ്ടവരും കെട്ടിപ്പിടിച്ചുനില്‍ക്കുന്നവരും അവിടെയാണുള്ളത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Hot Topics

Related Articles