കള്ളനോട്ടു കേസിൽ പത്ത് വർഷത്തിന് ശേഷം നടപടി : ഒളിവിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശികൾ അറസ്റ്റിൽ

കോട്ടയം : കള്ളനോട്ടു കേസ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശികൾ അറസ്റ്റിൽ. 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബീഹാർ , ബേട്ടിയ ജില്ല സ്വദേശികളായ മനോഹർ മഹാന്തോ , വയസ്സ് 25 , മോഹൻ മഹാന്തോ , വയസ്സ് 34 എന്നിവരെയാണ് കോട്ടയം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത് .

Advertisements

2011 ൽ കറുകച്ചാൽ പോലീസ് രജിസ്റ്റർ ചെയ്ത കള്ളനോട്ടു കേസ്സിൽ മനോഹർ മഹന്തോയുടെ കൈയ്യിൽ നിന്നും 500 രൂപയുടെ 700 കള്ളനോട്ടുകൾ പിടിച്ചിരുന്നു . സഹായിയായ മോഹൻ മഹന്തോയേയും അന്ന് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ പോയ പ്രതികൾ പിന്നീട് ബീഹാറിലേയ്ക്ക് പോയി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു . ക്രൈംബ്രാഞ്ച് ഡി വൈ എസ് പി നിസ്സാമുദീന്റെ നിർദ്ദേശപ്രകാരം ഡിക്ടറ്റീവ് ഇൻസ്പെക്ടർ ജോയി മാത്യു എ എസ് ഐ മാരായ ജിജി ജോസ് , അനിൽ കുമാർ , സുനിൽ കുമാർ , സാബു എന്നിവരടങ്ങിയ ക്രൈം ബ്രാഞ്ച് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .

Hot Topics

Related Articles