കോട്ടയം കുമരകത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചെങ്ങളം സ്വദേശി പിടിയില്‍; പീഡിപ്പിച്ചത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനേഴുകാരിയെ;

കോട്ടയം: കുമരകത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചെങ്ങളം സ്വദേശി പിടിയില്‍. പായപൂര്‍ത്തിയാകാത്ത പട്ടികജാതിക്കാരിയായ പതിനേഴുകാരി പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രതി പിഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങളം പെരിയ കൊല്ലംപറമ്പില്‍ വീട്ടില്‍ ഇപ്പോള്‍ അയ്യമ്മാത്ര ഭാഗത്ത് വാടകക്ക് താമസിക്കുന്ന അഖില്‍ സുരേഷി( പക്കി 24)നെ കുമരകം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ബിന്‍സ് ജോസഫ് അറസ്റ്റ് ചെയ്തു.

Advertisements

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനേഴ് വയസുള്ള പെണ്‍കുട്ടിയെയാണ് പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയത്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം ഡി.വൈ.എസ്.പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കുമരകം സബ് ഇന്‍സ്‌പെക്ടര്‍ എസ് സുരേഷ്, എ.എസ്.ഐ ജോര്‍ജ് വി ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാധാകൃഷണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.