കോട്ടയം : ആതുര സേവന രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയുടെ 8- ആം വാർഷികാഘോഷ പരിപാടികൾ ചാലുകുന്ന് ബെഞ്ചമിൻ ബൈലി ഹാൽ ൽ വെച്ചു മന്ത്രി വി.എൻ. വാസവൻ ഉൽഘാടനം നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. ൽ. എ, കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ എം. ഐ. സഹദുല്ല, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി എന്നിവർ ആശംസകൾ നേർന്നു.
കിംസ്ഹെൽത്ത് മെഡിക്കൽ സുപ്പീരിന്ഡന്റ് ജൂഡ് ജോസഫ്, സീനിയർ ഫിസിഷ്യൻ ഡോ. സദകത്തുള്ള, സീനിയർ പിടിയാട്രിഷ്യൻ ഡോ. ഷാജി, അഡ്മിനിസ്ട്രേറ്റർ , പ്രകാശ് മാത്യു തുടങ്ങി ഒട്ടനവധിപേർ പങ്കെടുത്ത പരിപാടിയിൽ കിംസ് ഹെൽത്ത് ആശുപത്രി ജീവനക്കാരുടെ കലാ പരിപാടികളും സമ്മാനദാനവും നടന്നു. ഇതിനെ തുടർന്ന് അയ്മനം പഞ്ചായത്തിലെ നിർദ്ധരരായ
മൂന്ന് കുടുംബങ്ങൾക്ക് സഹായഹസ്തവും വീൽ ചെയറും ആശുപത്രി വാഗ്ഥാനം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
8 ആം വാർഷികാഘോഷം പ്രമാണിച്ചു വിവിധ ദിവസങ്ങളിലായി സൗജന്യ ഡോക്ടർ കൺസൽടെഷൻ, ലാബ്, റേഡിയോളജി തുടങ്ങിയ സേവനങ്ങളിൽ ഇളവുകൾ, പ്രത്യേക സർജറി പാക്കേജുകൾ എന്നിവയും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.