കോട്ടയം: ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം. വൈശാഖിന്റെ ചിത്രം അടക്കം സൃഷ്ടിച്ച് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടാൻ ഒരു വിഭാഗം ശ്രമം നടത്തിയത്. വൈശാഖിന്റെ ഫെയ്‌സ്ബുക്ക് മെസഞ്ചർ വഴി സന്ദേശം ലഭിച്ചതോടെ സുഹൃത്തുക്കളിൽ ചിലർ മുന്നറിയിപ്പ് നൽകിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇതേ തുടർന്നു വൈശാഖ് ജില്ലാ സൈബർ സെല്ലിനു പരാതി നൽകിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടോടെയാണ് ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ അംഗം പി.കെ വൈശാഖിന്റെ പേരിൽ വ്യാജ അക്കൗണ്ട് സോഷ്യൽ മീഡയയിലുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടത്. വൈശാഖിന്റെ സുഹൃത്തുക്കളിൽ ചിലർക്ക് തന്നെ പണം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന്, വൈശാഖ് തന്നെ ഈ സുഹൃത്തുക്കളെ നേരിട്ട് ബന്ധപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇതിനു ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും മുന്നറിയിപ്പ് നൽകുന്നതിനായി രാത്രി തന്നെ സന്ദേശം വൈശാഖ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമാന രീതിയിൽ പലർക്കും എതിരെ മുൻപും വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം പണം പിരിവ് നടത്തിയിരുന്നു. മുൻപും സമാന രീതിയിൽ പലരിൽ നിന്നും പിരിവ് നടത്തി തട്ടിപ്പ് നടത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ വൈശാഖിന്റെ പേരിൽ ഇപ്പോൾ വ്യാജ അക്കൗണ്ട് ഉണ്ടായ ഉയൻ തന്നെ വിവരം പുറത്ത് വരാനും പരാതി നൽകാനും ഇടയായിരിക്കുന്നത്. സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.