കാഞ്ഞിരപ്പള്ളി: സുഖോദയ ആയുര്‍വേദ ആശുപത്രിയുടെ 75ാം വാര്‍ഷിക ഉദ്ഘാടനവും കര്‍ക്കിടക ചികിത്സാ ആരംഭവും ഞായറാഴ് ച രാവിലെ 9.30ന് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും. സുഖോദയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സി.വി. ജെയിംസ് അധ്യക്ഷനാാകും’ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റീത്ത ജെയിംസ് ആയുര്‍വേദ പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ച് വിശദീകരിക്കും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, ഡോ. ഗ്ലാഡിസ് ജെയിംസ്, ജില്ലാ പഞ്ചായത്ത് മെംബര്‍ ജെസി ഷാജന്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, മെംബര്‍മാരായ ബിജു പത്യാല, ആന്റണി മാര്ട്ടിന്, മഞ്ചു, ഫാ. ജോണ്‍ കുന്നത്തുകുഴി, ഫാ. സെബാസ്റ്റ്യന്‍ കുന്നത്തുകുഴി, അറയ്ക്കല്‍ നീലകണ്ഠന് കുട്ടന്, അനീറ്റ മരിയ വിന്‍സെന്റ്, സ്വപ്ന പി. ജോണ്‍ എന്നിവര്‍ സംസാരിക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ഥികളെ യോഗത്തില്‍ ആദരിക്കും. 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനുവേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫ്രീ ഹെല്‍പ്പ് ഡെസ്ക്ക് തുറക്കും.