കോട്ടയം: കെ .എസ്.ആർ.ടി.സി വനിതാ കണ്ടക്ടറെ അപമാനിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ . കെ. എസ്. ആർ. ടി. സി. ബസ്സിലെ വനിതാ കണ്ടക്ടറെ അപമാനിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വടയാർ മാർ സ്ലീബ സ്‌കൂളിന് സമീപം പുതിയത്ത് താഴ്ചയിൽ വീട്ടിൽ ഗോപി മകൻ സാബു ഗോപി (47), വെള്ളൂർ ഐക്യ രശ്ശേരിയിൽ വീട്ടിൽ പ്രസാദ് മകൻ അനന്ദു പ്രസാദ് (30) എന്നിവരെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി ഏകദേശം ഒമ്പതുമണിയോടുകൂടി ബസ്സിൽ ബഹളം വച്ചതിനെ തുടർന്ന് ചോദ്യംചെയ്ത വനിതാ ജീവനക്കാരിയായ കണ്ടക്ടറോട് പ്രതികൾ അസഭ്യം പറഞ്ഞു തട്ടിക്കയറുകയും തുടർന്ന് വനിതാ ജീവനക്കാരിയുടെ വീഡിയോയെടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവനക്കാരി പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് ജില്ലാ പൊലിസ് മേധാവി കെ കാർത്തിക്കിന്റെ നിർദേശപ്രകാരം തലയോലപ്പരമ്പ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജയൻ കെ എസ്സിൻറെ നേതൃത്വത്തിൽ ഉള്ള പൊലിസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.