വൈക്കം: യാത്രാബോട്ടിൽ നിന്ന് കായലിലേക്ക് ചാടിയ യാത്രക്കാരനെ ബോട്ടു ജീവനക്കാർ രക്ഷപ്പെടുത്തി. എറണാകുളം കാഞ്ഞിരമറ്റത്തിന് സമീപമുള്ള കീച്ചേരി സ്വദേശിയായ ചെമ്പകശേരിയിൽ ശ്രീരാജി (കുട്ടായി -42)നെയാണ് രക്ഷപ്പെടുത്തിയത്. വൈക്കം – തവണ ക്കടവ് ഫെറിയിൽ നിന്നും ബോട്ട് മുന്നോട്ട് പോയ ശേഷമായിരുന്നു സംഭവങ്ങൾ.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു വൈക്കത്തു നിന്നും തവണ ക്കടവിലേയ്ക്ക് പോയ എ 90 നമ്പർ ബോട്ട് നടുക്കായലിൽ എത്തിയപ്പോഴാണ് ഇയാൾ കായലിലേക്ക് ചാടിയത്. പിന്നാലെ ചാടിയ ബോട്ടു ജീവനക്കാർ മുങ്ങി ത്താണ ഇയാളെ രക്ഷിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോട്ട് സ്രാങ്ക് അതുൽ ഉത്തമൻ ,ബോട്ട് ഡ്രൈവർ സി.പി.സതീശൻ , ലാസ്കർമാരായ മുഹമ്മദ് ഷെറീഫ്, ആർ.ജിഗ്നേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്.