ചാന്നാനിക്കാട് – പൂവൻതുരുത്ത് റോഡിൽ റോഡരികിലെ കുഴിയിലേയ്ക്കു സ്‌കൂൾ ബസ് തെന്നി വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്; കാട് മൂടിയ റോഡിലെ ഓട ശ്രദ്ധയിൽപെടാതിരുന്നത് അപകടകാരണം

ചാന്നാനിക്കാട്: സ്‌കൂൾ വിദ്യാർത്ഥികളുമായി യാത്ര ചെയ്യുകയായിരുന്ന സ്കൂൾ ബസ് റോഡരികിലെ ഓടയിലേയ്ക്കു തെന്നി ചരിഞ്ഞു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ചാന്നാനിക്കാട് (കണിയാന്മല ) പൂവൻതുരുത്ത് റോഡിൽ കുട്ടികളുമായി വന്ന സ്‌ക്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. ഭാഗ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. റോഡരികിലെ കാടു പിടിച്ചു കിടന്ന ഓടയിലേയ്ക്കു ബസിന്റെ ടയറിന്റെ ചക്രങ്ങൾ കുടുങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്.

Advertisements

അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. റോഡിന്റെ ഇരുവശവും കാട് പിടിച്ച് കിടക്കുകയാണ്. ഈ കാട് മൂലം റോഡരികിലെ ഓട കാണാതെ പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു. കുട്ടികൾക്ക് പരിക്കുകൾ ഒന്നും ഇല്ല. ഈ വഴിയിൽ രണ്ടു വശവും കാട് പിടിച്ച് കിടക്കുന്നതാണ് അപകടകാരണമെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണിയാംമല – പ്ലാംമൂട് റോഡിലെ പുളിവേലിൽ കടവിലെ ചിറ അവസാനിക്കുന്ന ഭാഗത്തെ ഒരു വശത്തുള്ള ഓടയിലേക്ക് ബസിന്റെ ടയർ തെന്നിയിറങ്ങുകയായിരുന്നു. ഒരു മാസം മുൻപ് ഇതേ സ്ഥലത്ത് മിനിലോറി അപകടത്തിൽ പെട്ടിരുന്നു. റോഡിന്റെ ഇരു വശവും കാട് കയറി കിടക്കുന്ന തിനാൽ റോഡിലേക്ക് ഇവ വളർന്നിറങ്ങിയിരിക്കുന്നതും അതിനാൽ തന്നെ റോഡ് വളരെ ഇടുങ്ങിയതിനാൽ ഇതിലെ യുള്ള യാത്ര വളരെ അപകടകരമാണ്.

Hot Topics

Related Articles