അയ്മനത്തെ കെട്ടിട നമ്പർ തട്ടിപ്പ്; അന്വേഷണം പഞ്ചായത്തിലെ മുൻ സെക്രട്ടറിമാരിലേയ്ക്ക്; ഇഡി വിളിപ്പിക്കുന്നത് മൂന്ന് മുൻ സെക്രട്ടറിമാരെ

കൊച്ചി: കോട്ടയം അയ്മനത്തെ കെട്ടിട നമ്പർ തിരുത്തിയുള്ള തട്ടിപ്പിൽ അന്വേഷണം മുൻ പഞ്ചായത്ത് സെക്രട്ടറിമാരിലേയ്ക്ക്. മുൻ പഞ്ചായത്ത് സെക്രട്ടറിമാരായ മൂന്നു പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇവരെ മൂന്നു പേരെയും അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും. മുൻ പഞ്ചായത്ത് സെക്രട്ടറിമാരായ സൈമൺ വർഗീസ്, രാജ്കുമാർ, ജയകുമാർ എന്നിവരെയാണ് ഇഡി ചോദ്യം ചെയ്യുക.

Advertisements

കെട്ടിട നമ്പർ തിരുത്തി കോടികളുടെ വായ്പാ തട്ടിപ്പ് അടക്കമുള്ള ക്രമക്കേടുകൾ നടന്നെന്ന സംശയത്തിലാണ് ഇഡി അന്വേഷണ സംഘം അയ്മനം പഞ്ചായത്തിലെ മുൻ സെക്രട്ടറിമാരെ ചോദ്യം ചെയ്യുക. പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച സൈമൺ വർഗീസിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസിൽ ഇദ്ദേഹത്തെ ഇഡി വിളിച്ചു വരുത്തി. തുടർന്നു വിശദമായി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ സെക്രട്ടറിമാരായ രാജ്കുമാർ, ജയകമാർ എന്നിവരോട് ചൊവ്വാ, ബുധൻ എന്നീ ദിവസങ്ങളിലാണ് ഇപ്പോൾ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്്. അയ്മനം പഞ്ചായത്ത് കേന്ദ്രീകരിച്ചു 2014 മുതൽ 2016 വരെ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതെന്നാണ് ഇഡി സംശയിക്കുന്നത്. ആശുപത്രി കെട്ടിട സമുച്ചയം നിർമ്മിക്കാൻ പദ്ധതിയിടുകയും, ബാങ്കിൽ നിന്നും വായ്പയെടുക്കുകയും ചെയ്തവർക്ക് പുതിയ കെട്ടിടം നിർമ്മിച്ചതായി കാണിക്കാൻ പഞ്ചായത്ത് വ്യാജരേഖ ചമച്ചു എന്നാണ് ഇഡി കേസെടുത്തിരിക്കുന്നത്.

നിലവിലുള്ള കെട്ടിടത്തിന്റെ ഔദ്യോഗിക രേഖ തിരുത്തി പുതിയ കെട്ടിടത്തിന് നമ്പർ നൽകിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ബാങ്കിൽ സമർപ്പിച്ച ആശുപത്രി ഉടമകൾ 41.18 കോടി രൂപയാണ് വായ്പയായി സ്വന്തമാക്കിയതെന്നാണ് സംശയിക്കുന്നത്. കെട്ടിടത്തിന്റെ ഉടമ അറിയാതെയാണ് ഈ തട്ടിപ്പുകളെല്ലാം നടന്നതെന്നും സംശയിക്കുന്നുണ്ട്. കെട്ടട നമ്പർ മാറ്റിയെന്ന വിവരം പുറത്ത് വന്നതോടെ, കെട്ടിടത്തിന്റെ യഥാർത്ഥ ഉടമ ഇടപെട്ടതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.