കോട്ടയം ഗാന്ധിനഗറിൽ നിന്നും 14 വർഷം മുൻപ് വിലങ്ങുമായി രക്ഷപെട്ട കള്ളനോട്ട് കേസ് പ്രതി പിടിയിൽ; പിടിയിലായത് ഡൽഹിയിൽ നിന്നും; പ്രതിയെ കേരളത്തിലേയ്ക്ക് എത്തിച്ച് ക്രൈംബ്രാഞ്ച് സംഘം; പിടിയിലായത് ആർപ്പൂക്കര സ്വദേശി

കോട്ടയം: കള്ളനോട്ട് കേസിൽ പിടിയിലായ ശേഷം തെളിവെടുപ്പിനായി പൊലീസ് സംഘം എത്തിക്കുന്നതിനിടെ കൈവിലങ്ങുമായി രക്ഷപെട്ട പ്രതിയെ 14 വർഷത്തിന് ശേഷം പിടിയിൽ. ആർപ്പൂക്കര സ്വദേശി മിഥുനെയാണ് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പതിനാലു വർഷം മുൻപാണ് മിഥുനെ ഗാന്ധിനഗർ പൊലീസ് കള്ളനോട്ട് കേസിൽ അറസ്റ്റ് ചെയ്തത്.

Advertisements

ഈ കേസിൽ അറസ്റ്റ് ചെയ്ത ശേഷം പ്രതിയെയുമായി ഗാന്ധിനഗർ പൊലീസ് സംഘം ഗാന്ധിനഗറിലെ പെട്രോൾ പമ്പിനു സമീപം തെളിവെടുപ്പിന് എത്തി. ഈ സമയം ഇവിടെ നിന്നും പ്രതി പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും കൈവിലങ്ങുമായി ചാടി രക്ഷപെടുകയായിരുന്നു. ഇതേ തുടർന്നു കേസ്് ക്രൈംബ്രാഞ്ചിന് കൈമാറുകയും, ക്രൈബ്രാഞ്ച് കേസ് അന്വേഷിച്ചു വരികയുമായിരുന്നു. ഇതിനിടെയാണ് പ്രതിയായ മിഥുൻ ഡൽഹിയിലുണ്ടെന്ന വിവരം ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെ മയൂർ വിഹാറിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എ.എസ്.ഐമാരായ ജി.ഡി അനു, എം.ബി അനുമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.ബിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാളെ പ്രതിയെയുമായി പൊലീസ് സംഘം കോട്ടയത്ത് എത്തും.

Hot Topics

Related Articles