പൊലീസിലെ പോപ്പുലർ ഫ്രണ്ട് ബന്ധം : കാഞ്ഞിരപ്പള്ളിയിലെ വനിതാ എഎസ്ഐക്ക് സസ്പെൻഷൻ ; സസ്പെൻഡ് ചെയ്ത് കാഞ്ഞിരപ്പള്ളി ഡി വൈ .എസ്.പിയുടെ റിപ്പോർട്ടിനെ തുടർന്നു

കോട്ടയം : പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഷെയർ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിനെ സസ്പെൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ
മധ്യമേഖലാ ഡിഐജിയുടേതാണ് നടപടി. വിഷയത്തിൽ ഇവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി നടപടി ശുപാർശ ചെയ്തത്.

Advertisements

പൊലീസിനും കോടതിക്കും എതിരായി പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിക്ക് എടുത്തത്. പൊലീസിനും കോടതിക്കുമെതിരായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വനിതാ എഎസ്ഐ ഷെയര്‍ ചെയ്തത് വിവാദത്തിലായിരുന്നു. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ആണ് പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണ നല്‍കി കൊണ്ടുള്ള നിലപാട് വ്യക്തമാക്കിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണ് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മായില്‍ ഷെയര്‍ ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂലൈ അഞ്ചിനാണ് വിവാദമായ നടപടി ഉണ്ടായത്. ജൂലൈ അഞ്ചിന് ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എങ്കിലും റംലയ്ക്കെതിരെ നടപടി വൈകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പൊലീസിനും കോടതിക്കും എതിരായിട്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം. ഇതിനിടെ ഭര്‍ത്താവ് ആണ് പോസ്റ്റ് ഷെയര്‍ ചെയ്തതെന്ന വാദം റംല ഉന്നയിച്ചിരുന്നു.

Hot Topics

Related Articles