തിരുവല്ല : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥനെ രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കി ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൂഢാലോചനക്കെതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ ജയകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, രാജേഷ് മലയിൽ, സജി എം മാത്യു, ബെന്നി സ്കറിയ, ജിബിൻ കാലായിൽ, അഭിജിത്ത് പാലത്തിങ്കൽ എന്നിവർ സംസാരിച്ചു.