പാമ്പാടി: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. കോട്ടയം ളാക്കാട്ടൂർ തോട്ടപ്പള്ളി ഭാഗത്ത് രാജിമോൻ മകൻ ആരോമൽ എന്ന ഉണ്ണിക്കുട്ടൻ(24) നെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കോട്ടയം ജില്ലയിലെ വാകത്താനം, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, പാമ്പാടി എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. കൂടാതെ പത്തനംതിട്ട ജില്ലയിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
മുൻപ് കാപ്പാ നിയമ പ്രകാരം ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയും കാലാവധി കഴിഞ്ഞ് ഇയാൾ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരിക്കെ ജാമ്യംലഭിച്ചു പുറത്തിറങ്ങിയതിനു ശേഷം മറ്റൊരു വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. അതിനു ശേഷം പ്രതി ഒളിവിൽ പോവുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിക്കുവേണ്ടി കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയതിനെതുടർന്ന് പ്രതിയെ തിരുവനന്തപുരത്തുനിന്നും പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ പ്രശാന്ത് കുമാർ, എസ്. ഐ. ലെബിമോൻ, സി.പി.ഓ മാരായ ജിബിൻ ലോബോ, ബിജേഷ്, അനീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോട്ടയം ജില്ലയിലെ മുഴുവൻ സ്റ്റേഷൻ പരിധിയിലും ഒന്നിൽ കൂടുതൽ കേസുകൾ ഉള്ള പ്രതികളെ അവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും ഉണ്ടെങ്കിൽ അത്തരക്കാരെ കണ്ടെത്തി അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിനുമായി മുഴുവൻ ഡി.വൈ.എസ്പി മാർക്കും, എസ്.എച്ച്. ഓ. മാർക്കും, നിർദ്ദേശം നൽകിക്കഴിഞ്ഞതായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് അറിയിച്ചു .