വൈക്കം തലയോലപ്പറമ്പ് ചെമ്പിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് കഞ്ചാവ് മാഫിയയുടെ ക്രൂര ആക്രമണം; ആക്രമണത്തിന് ഇരയായ പ്രവർത്തൻ ആശുപത്രിയിൽ; ആക്രമിച്ചത് ചെമ്പ് മേഖലാ ട്രഷററെ

തലയോലപ്പറമ്പ് : ചെമ്പിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ കഞ്ചാവ് ഗുണ്ടാ മാഫിയകൾ ആക്രമിച്ചു പരിേക്കേൽപ്പിച്ചതായി പരാതി. ഡിവൈഎഫ്‌ഐ ചെമ്പ് മേഖല ട്രഷററും പി കെ എസ് മേഖല സെക്രട്ടറിയുമായ മിഥുൻജിത്തിനെയാണ് കഞ്ചാവ് മാഫിയ സംഘം ഇരുമ്പുദണ്ഡിന് തലക്കടിച്ച് പരിക്കേൽപ്പിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴോടെ മറവൻതുരുത്ത് പഞ്ഞിപ്പാലത്ത് സിനിമ ലോക്കേഷനിൽ ബ്യൂട്ടീഷൻ ജോലി കഴിഞ്ഞ് ഇറങ്ങുബോഴായിരുന്നു സംഭവം.

Advertisements

ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഇരുമ്പു ദണ്ഡും ഹെൽമെറ്റും പട്ടിക കഷ്ണങ്ങളും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഉദയാനാപുരം കൊടുപ്പാടം മേഖലയിലെ കഞ്ചാവ് സംഘത്തിനെതിരെ പ്രതികരിച്ചതിനാലാണ് മിഥുൻജിത്തിന് നേർക്ക് വധശ്രമമുണ്ടായതെന്ന് പറയപ്പെടുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മിഥുൻജിത്തിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അക്രമികളെ ഏത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്നും പ്രദേശത്തെ കഞ്ചാവ് ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യുന്നതിനുള്ള നടപടികൾ അധികൃതർ കൈകൊള്ളണമെന്നും ഡിവൈഎഫ്ഐ തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

Hot Topics

Related Articles