വൈക്കം ചെമ്പിൽ ഡിവൈഎഫ് ഐ പ്രവർത്തകനെ ആക്രമിച്ചത് ഷൂട്ടിങ്ങ് സെറ്റിൽ : ആക്രമണത്തിന് പിന്നിൽ മുഖം മൂടി സംഘം

കോട്ടയം: വൈക്കം ചെമ്പിൽ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഡി വൈ എഫ് ഐ നേതാവിന് പരിക്ക്. ചെമ്പ് ക്രാംപള്ളി മിഥുന്‍ ജിത്തിനാണ്(21) പരിക്കേറ്റത്. മിഥുനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മിഥുന്റെ തലയ്‌ക്ക് പൊട്ടലേറ്റിട്ടുണ്ട്.

Advertisements

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. മറവന്‍തുരുത്ത് പഞ്ഞിപ്പാലത്തിന് സമീപമായിരുന്നു ഷൂട്ടിങ്ങ്. രാത്രി ഏഴു മണിയോടെ ഷൂട്ടിങ് സ്ഥലത്ത് നിന്ന് റോഡിലേക്ക് ഇറങ്ങിയ മിഥുനെ മുഖംമൂടി ധരിച്ചെത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഫോണ്‍ ചെയ്യുന്നതിന് വേണ്ടിയാണ് മിഥുന്‍ ഗേറ്റിന് സമീപത്ത് എത്തിയത്.

Hot Topics

Related Articles