കൊല്ലത്ത് അടിവസ്ത്രം ഇല്ലാതെ പരീക്ഷയെഴുതിയ കുട്ടികൾക്കറിയുമോ അത്ര നീറ്റല്ലാതെ നീറ്റെഴുതിയ ആഷിക്കിനെ..! ഹുക്കും സിബും മുറിച്ചെടുത്ത ജീൻസ് ഒറ്റക്കൈ കൊണ്ട് പിടിച്ചിരുന്ന് നീറ്റ് പരീക്ഷ എഴുതിയ ഓർമ്മയിൽ വാകത്താനം സ്വദേശി; ഓർമ്മയ്ക്കായി ‘നീറ്റ് അലങ്കാര’ ജീൻസ് വീട്ടിൽ സൂക്ഷിച്ചു

വാകത്താനം: നീറ്റല്ലാത്ത നീറ്റിന്റെ പരിഷ്‌കാരങ്ങളിൽ വിദ്യാർത്ഥികൾ വലഞ്ഞ കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്നത്. എന്നാൽ, ജീൻസിന്റെ മെറ്റൽ ഹുക്കും, സിബും അഴിഞ്ഞു മാറ്റിയതിനെ തുടർന്ന് ഒരു കൈ പാന്റിലും ഒരു കൈ പേപ്പറിലും വച്ച് പരീക്ഷയെഴുതിയ ഓർമ്മയിലാണ് വാകത്താനം സ്വദേശിയായ വിദ്യാർത്ഥി. വാകത്താനം സ്വദേശിയായ ആഷിക് മാണിയാണ് അത്ര നീറ്റല്ലാതെ നീറ്റ് പരീക്ഷ എഴുതി മടങ്ങിയത്. 2018 ൽ നീറ്റ് എഴുതിയ ആഷിക് മാണിയാണ് വികലാംഗനായ ജീൻസിനൊപ്പം പരീക്ഷയെഴുതി മടങ്ങിയത്.

Advertisements

ആഷിക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം
നാല് വർഷങ്ങൾക്ക് മുമ്പ് 2018 neet exam എഴുതുന്നതിന്, വേണ്ടി ആഷിക് മാണി എന്ന ഞാൻ കോട്ടയത്തു നിന്നും എന്റെ മാതാ പിതാക്കളോടൊപ്പം പോയി, Kolencherry,St.Pauls senior seconday school ൽ പരീക്ഷ എഴുതാൻ കയറിയപ്പോൾ, പരിശോധിച്ച സമയത്ത്, ഇട്ടിരുന്ന ജീൻസ്, zib, hooks ഇവ metal ആന്നും, പറഞ്ഞു കൊണ്ട് അത്രയും ഭാഗം കത്രിക ഉപയോഗിച്ച്, മുറിച്ച് മാറ്റുക ഉണ്ടായി.
മുറിഞ്ഞ ജീൻസ് ധരിച്ച് കൊണ്ട് പരീക്ഷ എഴുതി. ബെൽറ്റ് ധരിച്ചിരുന്നില്ല, അതുകൊണ്ട് രണ്ടു കൈകൊണ്ടും താങ്ങി നിർത്തുക ആയിരുന്നു, ഊരി പോകാതിരിക്കാൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട്, ഉപയോഗിക്കാൻ പറ്റാത്ത വിധം അതിനെ മുറിച്ചു മാറ്റി എങ്കിലും,
ഓർമ്മയിൽ ഒരു ദുഃഖമായി തീർന്നതിനാൽ, ആ ജീൻസ് ഇന്നും സൂക്ഷിച്ചു വച്ചിരിക്കുന്നു.
ആയതിന്റെ ഫോട്ടോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
Zib ഉള്ള ജീൻസ് ധരിച്ച് പരീക്ഷ എഴുതിയാൽ എന്താണ് സംഭവിക്കുക എന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി എന്റെ മുമ്പിൽ നിൽക്കുന്നു

Hot Topics

Related Articles