കോട്ടയം: പെട്ടി ഓട്ടോറിക്ഷ കടയിലേയ്ക്ക് ഇടിച്ചു കയറ്റുകയും, ഇതിന്റെ വൈരാഗ്യത്തിന് പരസ്പരം കമ്പിവടിയും കല്ലും ഉപയോഗിച്ച് ഏറ്റുമുട്ടുകയും ചെയ്ത രണ്ടു പേർ പൊലീസ് പിടിയിലായി. പാറമ്പുഴ പിച്ചകശ്ശേരിൽ മാലിയിൽ വീട്ടിൽ എബ്രഹാം മകൻ ദാസ് (52), പെരുമ്പായിക്കാട് ആനിക്കൽ കിഴ ക്കേതിൽ വീട്ടിൽ ശശിധരൻ മകൻ സോമൻ എന്നിവരെയാണ് ഗാന്ധിനഗർ പൊലിസ് അറസ്റ്റ് ചെയ്തത്.
Advertisements
കഴിഞ്ഞദിവസം രാത്രിയാണ് സോമൻറെ പെട്ടിക്കടയിലേക്ക് ദാസ് തൻറെ ഓട്ടോറിക്ഷാ ഇടിച്ചു കയറ്റുകയായിരുന്നു. ഇടിയിൽ പെട്ടിക്കട ഭാഗികമായി തകർന്നു . തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുവരും തമ്മിൽ കമ്പി വടിയും മറ്റും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഷിജി കെ. യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.