റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൈക്കൂലി വാങ്ങിയ രോഗിയായ ആദിവാസി യുവതിയെ അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം
ചികിത്സയ്ക്ക് എത്തിയ ആദിവാസി യുവതിയോട് അനസ്തേഷ്യ വിഭാഗം ഡോക്ടർ 2000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കൂലിപ്പണിക്കാരനായ ഇവരുടെ ഭർത്താവ് പലരിൽ നിന്നും കടം വാങ്ങിയാണ് ഡോക്ടറുടെ മുറിയിൽ ഈ തുക എത്തിച്ചു നൽകിയത്. ഇതിനെ സംബന്ധിച്ച് ഇവർ എംഎൽഎ യ്ക്കു നൽകിയ പരാതി ആരോഗ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്. അഴിമതിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച തന്നെ അടിയന്തര ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി വിളിക്കാനും എംഎൽഎ നിർദ്ദേശം നൽകിയിട്ടുണ്ട്.
റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൈക്കൂലി വാങ്ങിയ സംഭവം: ചികിത്സയിൽ കഴിയുന്ന ആദിവാസി യുവതിയെ പ്രമോദ് നാരായണൻ എംഎൽഎ സന്ദർശിച്ചു
Advertisements