കോട്ടയം : 57 കാരന് നൽകേണ്ട മരുന്ന് 11 കാരിയ്ക്ക് നൽകി ഗുരുതര വീഴ്ച വരുത്തി കുടുംബാരോഗ്യ കേന്ദ്രം. വാഴൂർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഗുരുതരമായ വീഴ്ച ഉണ്ടായത്. മരുന്ന് മാറി നൽകിയതോടെ അസ്വസ്ഥതയുണ്ടായ കുട്ടിയെയുമായി ബന്ധുക്കൾ അതിവേഗം ആശുപത്രിയിൽ എത്തിയതിനാൽ വൻ അപകടം ഒഴിവായി. കഴിഞ്ഞ പത്തൊമ്പതിനാണ് സംഭവം.
തൊണ്ടവേദനക്ക് മരുന്ന് വാങ്ങാൻ എത്തിയ പതിനൊന്നു വയസുകാരിക്കാണ് ദുരവസ്ഥയുണ്ടായത്. തൊണ്ടവേദനക്ക് നൽകേണ്ട മരുന്നിന് പകരം കുട്ടിക്ക് നൽകിയത് പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും നൽകു ന്ന മരുന്നാണ്. വീട്ടിലെത്തി മരുന്ന കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെ മരുന്ന് നൽകുന്നത് അമ്മ നിർത്തി. .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്ത ദിവസം ഡോക്ടറെ കാണിച്ചപ്പോഴാണ് മരുന്ന് മാറി കഴിച്ചതാണ് പ്രശ്നമെന്ന് കണ്ടെത്തിയത്. കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ വൈകുന്നതോടെ യൂത്ത് കോൺ ഗ്രസ് രംഗത്തെത്തി. ഡിഎംഓയ്ക്കും പഞ്ചായത്തിനും പരാതി നൽകി. കുടുംബാരോഗ്യ കേന്ദ്രത്തിൽ വീഴ്ച്ച സംഭവിച്ചതായി ഡോക്ടർ സമ്മതിച്ചെന്ന് വാഴൂർ പഞ്ചായത്ത് അ ധികൃതർ പറഞ്ഞു. സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. ഉചിതമായ നടപടി ഉടനുണ്ടാകുമെന്നും പഞ്ചായത്ത് വ്യക്തമാക്കി.