ഞെട്ടിക്കുന്ന തലക്കെട്ടുകളും ബഹിഷ്കരണ ആഹ്വാനവും ഒന്നുമല്ല വേണ്ടത് : കറി പൗഡറിലെ വിഷമെന്ന വിഷയത്തിൽ കൃത്യമായ വിശദീകരണവുമായി ഡോ.ജിനേഷ് പി.എസ് എഴുതുന്നു

മായവും മരുന്നും

Advertisements
ഡോ.ജിനേഷ് പി.എസ്

മനുഷ്യന് അപകടകരമായ ധാരാളം വിഷ പദാർത്ഥങ്ങൾ ഉണ്ട് എന്നറിയാമല്ലോ. ഒരു ഉദാഹരണം പറഞ്ഞാൽ ഒതളങ്ങ അപകടകരമാണ്. അപ്പോൾ എത്ര ഒതളങ്ങ കഴിച്ചാൽ ഒരു മനുഷ്യൻ മരണപ്പെടാം എന്ന ഒരു ചോദ്യമില്ലേ? അതിനെയാണ് ഫേറ്റൽ ഡോസ് എന്ന് പറയുന്നത്. ഒരു ഒതളങ്ങയുടെ ഒരു കുരു കഴിച്ചാൽ പോലും മരണസംഭവിക്കാൻ സാധ്യതയുണ്ട്. (Fatal dose of Cerbera odollam is kernel of one fruit). ഇതിലും അളവ് കുറവാണെങ്കിൽ മരണ സാധ്യതയേക്കാൾ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. മറ്റൊരു ഉദാഹരണം പാരസെറ്റമോൾ എന്ന് കരുതുക. മനുഷ്യന് ഏറ്റവും ഉപകാരമുള്ള ഒരു മരുന്ന്. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് സാധാരണ ഡോസിൽ ഒരു പ്രശ്നവുമില്ല. എന്നാൽ 500 അല്ലെങ്കിൽ 650 മി. ഗ്രാമിന് പകരം 10 ഗ്രാം ഒരുമിച്ചു കഴിച്ചു എന്ന് കരുതുക, മരണം പോലും സംഭവിക്കാൻ സാധ്യതയുണ്ട്. അതായത് സാധാരണ കഴിക്കുന്നതിന്റെ 20 ഇരട്ടി കഴിച്ചാൽ ഫേറ്റൽ ഡോസ് ആയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് നമ്മുടെ നിത്യോപയോഗ ജീവിതത്തിൽ ഉള്ള ഒരുമാതിരിപ്പെട്ട വസ്തുക്കൾക്ക് ഒക്കെ ബാധകമാണ്.

നമ്മൾ നിത്യേന ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജന പൊടികളിലും ധാരാളം രാസവസ്തുക്കൾ ഉണ്ടാവാം.

ഉപയോഗിക്കുന്ന കീടനാശിനികൾ സുഗന്ധവ്യഞ്ജനങ്ങളിലും അവയുടെ പൊടികളിലും കലരാം. അപ്പോൾ അവയെല്ലാം നമുക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നതാണ് ചോദ്യം?

അവിടെയും നമ്മൾ ആദ്യത്തെ ഉദാഹരണത്തിൽ പറഞ്ഞതുപോലെ ഡോസ് ആണ് പ്രശ്നം. അപ്പോൾ ഓരോ പെസ്റ്റിസൈഡിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാത്ത അനുവദനീയമായ ഒരു സേഫ് അപ്പർ ലിമിറ്റ് ഉണ്ട്. Maximum Residue Limit (MRL) എന്നു പറയും.

ഇന്ത്യയിൽ ഓരോ കീടനാശിനിയുടെയും എംആർഎൽ തീരുമാനിക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ആണ്. സെൻട്രൽ ഇൻസെക്റ്റിസൈഡ് ബോർഡ് ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഡയറക്ടറേറ്റ് ഓഫ് പ്ലാൻറ് പ്രൊട്ടക്ഷൻ ക്വാറന്റൈൻ ആൻഡ് സ്റ്റോറേജ്, മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ എന്നിവ വഴി ശേഖരിക്കുന്ന ഫീൽഡ് ഡേറ്റ അവലോകനം പെയ്താണ് FSSAI ഇന്ത്യയിൽ ഓരോന്നിന്റെയും MRL തീരുമാനിക്കുന്നത്. ഇത് ഒരു തുടർ പ്രക്രിയയാണ്.

എന്നാൽ ഇന്ത്യയിൽ സുഗന്ധവ്യഞ്ജനങ്ങൾ അഥവാ നമ്മുടെ കറി പൗഡറുകളുടെ എല്ലാത്തിനും ഓരോ പെസ്റ്റിസൈഡിന്റെയും ഈ MRL സ്പെസിഫൈ ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ പല വികസിത രാജ്യങ്ങളിലും ഓരോ പെസ്റ്റിസൈഡിന്റെയും MRL നിശ്ചയിച്ചിട്ടുണ്ട്. കയറ്റുമതി ചെയ്യുന്ന വസ്തുക്കളിൽ ഈ പരിശോധന നടത്തുമ്പോൾ ആ MRL നേക്കാൾ കൂടുതലാണ് അയക്കപ്പെടുന്ന ഉത്പന്നങ്ങളിലേത് എങ്കിൽ അവർ അത് തിരിച്ചയയ്ക്കും. നമ്മുടെ നാട്ടിൽ ഈ ലിമിറ്റ് കൃത്യമായി നിശ്ചയിക്കപ്പെടാത്തവയിൽ തൽക്കാലം നമുക്ക് യൂറോപ്യൻ അല്ലെങ്കിൽ വികസത രാജ്യങ്ങളുടെ ലിമിറ്റ് എടുക്കാൻ മാത്രമേ സാധിക്കൂ.

അപ്പോൾ പറഞ്ഞുവന്നത് മറ്റൊന്നുമല്ല.

കഴിഞ്ഞ ദിവസങ്ങളിൽ കറി പൊടികളിൽ പെസ്റ്റിസൈഡ് റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് പറഞ്ഞ് ഒരു വിവരാവകാശരേഖ വ്യാപകമായി പ്രചരിക്കുകയുണ്ടായല്ലോ. അതുകണ്ട് കറി പൗഡറുകൾ ഉപേക്ഷിക്കാനും സുഗന്ധനങ്ങൾ വാങ്ങി പൊടിപ്പിക്കാനും ഒക്കെ ചർച്ചകൾ നടക്കുന്നുണ്ട്. പെറ്റിസൈഡ് ആണ് പ്രശ്നമെങ്കിൽ വാങ്ങി പൊടിപ്പിച്ചാലും ഇതേ പ്രശ്നം നിലനിൽക്കുമല്ലോ!

പക്ഷേ വിഷയം ഒന്നുകൂടി പരിശോധിച്ചാൽ,

പൗഡറുകളിൽ ഓരോ പെസ്റ്റിസൈഡിന്റെയും അളവ് നമുക്ക് ലഭ്യമായ ഡാറ്റ അനുസരിച്ചുള്ള MRL ന് മുകളിലാണെങ്കിൽ മാത്രമേ ആശങ്ക വേണ്ടതുള്ളൂ. അത് കൃത്യമായി പരിശോധിക്കാതെ കറി പൗഡറുകൾ പ്രശ്നമാണ് എന്ന രീതിയിലുള്ള പ്രചരണം ഒരു പ്രയോജനവും ചെയ്യില്ല. ഞെട്ടിക്കുന്ന തലക്കെട്ടുകളും ബഹിഷ്കരണ ആഹ്വാനവും ഒന്നുമല്ല വേണ്ടത്. കാര്യങ്ങൾ ശരിയായ രീതിയിൽ പഠിക്കുകയും വിലയിരുത്തുകയും ആണ് വേണ്ടത്. ഓരോ പൗഡറിലും കണ്ടുപിടിക്കപ്പെട്ടവയുടെ അളവും ലഭ്യമായ MRL-ഉം താരതമ്യം ചെയ്യുക. അതല്ലാതെയുള്ള എടുത്തുചാട്ടം കൊണ്ട് ഒരു ഗുണവും ലഭിക്കില്ല.

ഇനി കെമിക്കൽ എല്ലാം പ്രശ്നമാണ് എന്ന് വാദിക്കുന്ന ചിലരുണ്ട്. അവരോട് തർക്കിക്കുന്നതിൽ അർത്ഥമുണ്ട് എന്ന് തോന്നുന്നില്ല. കാരണം നമ്മുടെ ശരീരവും നമ്മൾ കഴിക്കുന്ന ഭക്ഷണവും അടക്കം എല്ലാം കെമിക്കൽസ് തന്നെയാണ്.

Hot Topics

Related Articles