തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ രോഗം ബാധിച്ച മൂന്ന് പേരുടേയും സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ നെഗറ്റീവാണ്. കേസുകള്‍ ഉയര്‍ന്നേക്കാമെങ്കിലും കുരങ്ങുവസൂരിയെക്കുറിച്ച് അനാവശ്യ ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കുരങ്ങ് വസൂരിക്ക് വ്യാപനശേഷി കുറവാണെങ്കിലും ഇനിയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സാധ്യതയെന്ന് ആരോഗ്യമന്ത്രി വിലയിരുത്തി. ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേ സമയം കൊവിഡ് കണക്കുകള്‍ സംബന്ധിച്ച കേന്ദ്രവിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.