കോട്ടയം പുതുപ്പള്ളി റൂട്ടിൽ മാങ്ങാനം മന്ദിരം ജംഗ്ഷനു സമീപം ബൈക്ക് അപകടം; പനച്ചിക്കാട് ചോഴിയക്കാട് സ്വദേശിയായ യുവാവ് മരിച്ചു

മാങ്ങാനം: കോട്ടയം പുതുപ്പള്ളി റൂട്ടിൽ മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിയിച്ച് പനച്ചിക്കാട് ചോഴിയക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പനച്ചിക്കാട് ചോഴിയക്കാട് മൂലേപ്പറമ്പിൽ ജിബിൻ സെബാസ്റ്റ്യൻ (22)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.15 ഓടെ മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപമായിരുന്നു അപകടം.

Advertisements

കോട്ടയത്തു നിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാറിൽ, പുതുപ്പള്ളി ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ജിബിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. അപകടത്തെ തുടർന്നു പുതുപ്പള്ളി കോട്ടയം റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles