കോട്ടയം: ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ.
മേലുകാവ്’ ഇരുമപ്രമറ്റം പാറശ്ശേരിൽ വീട്ടിൽ സാമുവൽ ജോഷ്വ മകൻ സാജൻ സാമുവൽ (45), മേലുകാവ്’ ഇരുമപ്രമറ്റം അഞ്ചുമല ഭാഗത്ത് ഇ എം ഗീവർഗ്ഗീസ് മകൻ സിബി വർഗ്ഗീസ് ( കാപ്പിരി അനീഷ് -24), ഇടുക്കി അഞ്ചാംമൈൽ ഭാഗത്ത് കൊന്നത്തടി വില്ലേജിൽ മുതിരപ്പുഴ കരയിൽ മാവനാൽ വീട്ടിൽ ശിവദാസ് മകൻ ശ്യാം ദാസ് (39)എന്നിവരെയാണ് പാലാ പൊലിസ് അറസ്റ്റ് ചെയ്തത്.
പാലാ പൂവരണി അമ്പലം ഭാഗത്ത് കാഞ്ഞിരത്തുങ്കൽ വീട്ടിൽ ജോർജ്ജ് വർക്കിയെ ആണ് വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് . സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഒളിവിൽ പോയ പ്രതികളിൽ ജസ്റ്റിൻ പി. മാത്യു, ജോസഫ് സച്ചിൻ സാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ പിടികൂടിയതറിഞ്ഞ് കൂടെയുണ്ടായിരുന്നവർ അന്യ സംസ്ഥാനത്തേക്ക് കടന്നുകളയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികൾ ചെന്നൈയിലുണ്ടെന്നു മനസ്സിലാക്കുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെന്നൈയിലെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. പാലാ ഡി.വൈ.എസ്സ്.പി. ഗിരീഷ് പി സാരഥി, പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി. ടോംസൻ, എസ്.ഐ. അഭിലാഷ് എം.ഡി. സി.പി.ഓ മാരായ ജോബി ജോസഫ്, സുമീഷ് മക് മില്ലൻ, ശ്യാം എസ് നായർ, രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.