കല്ലൂപ്പാറ: പൗരസ്ത്യ സെന്റ് മേരീസ് തീർഥാടന കേന്ദ്രമായ കല്ലൂപ്പാറ വലിയപള്ളിയിൽ പതിനഞ്ച് നോമ്പാചരണവും
വി.ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും ഓഗസ്റ്റ് 1 മുതൽ 15 വരെ തീയതികളിൽ വിവിധ പരിപാടികളോടെ ആചരിക്കുന്നു.
1-ാം തിയതി തിങ്കൾ രാവിലെ 7.30 ന് അഭി.ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ
വി.കുർബ്ബാന തുടർന്ന് കൊടിയേറ്റ്. 3 ബുധൻ അഭയം പ്രാർത്ഥനാ സംഗമത്തിൽ റവ.ഫാ ബോബി ജോസ് കുട്ടിക്കാട് ധ്വാനം നയിക്കും. ഓഗസ്റ്റ് 6 ശനി കൂടാരപ്പെരുന്നാൾ, ഫാ.അലക്സാണ്ടർ ഏബ്രഹാം കുർബ്ബാന അർപ്പിക്കും. ഓഗസ്റ്റ് 7 ഞായർ
രാവിലെ കുർബ്ബാന അഭിവന്ദ്യ. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത 3 മണിക്ക് മലങ്കര സഭയിലെ നവാദിഷിക്തരായ മെത്രാപ്പോലീത്താമാർക്ക് നൽകുന്ന സ്വീകരണ സമ്മേളനം ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലിത്താ
ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
11 വ്യാഴം 3 മണിക്കു നടക്കുന്ന നിരണം ഭദ്രാസന വൈദീക സമ്മേളനത്തിൽ വൈദീക സെമിനാരി മുൻ പ്രിൻസിപ്പാൾ റവ.ഫാ.ഡോ.ജേക്കബ് കുര്യൻ സന്ദേശം നൽകും. ഓഗസ്റ്റ് 12 വെള്ളി 10.30ന് മർത്തമറിയം സമാജം ഭദ്രാസന സമ്മേളനത്തിൽ മിനു മറിയം വർഗീസ് ക്ലാസ് നയിക്കും. 13 ശനി 3 മണിക്ക് നടക്കുന്ന മരിയൻ പുരസ്കാര സമർപ്പണ സമ്മേളനം ബന്യാമിൻ ഉദ്ഘാടനം ചെയ്യും. ഡോ.
യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ആധ്യക്ഷത വഹിക്കും. സാമൂഹ്യ സേവന ആതുരശുശ്രൂഷാ രംഗത്തെ
സമഗ്ര സംഭാവനയ്ക്ക് നൽകുന്ന മരിയൻ പുരസ്കാരം കോട്ടയം നവജീവൻ ട്രസ്റ്റിനുവേണ്ടി പി യു തോമസ് ഏറ്റുവാങ്ങും.
14 ഞായർ 7 ന് റവ.ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് സുറിയാനിയിൽ വി.കുർബ്ബാന അർപ്പിക്കും. വൈകിട്ട് 5 മണിക്ക്
കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സന്ധ്യാ നമസ്കാരവും തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണവും
നടക്കും. പള്ളിയിലെത്തി ധൂപപ്രാർഥനയെത്തുടർന്ന് ഗ്ലൈഹിക വാഴ്വ് . ഓഗസ്റ്റ് 15 രാവിലെ 8.30 ന് ഡോ. യൂഹാനോൻ മാർ
ദിയസ്കോറോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന. തുടർന്ന് പുഴുക്കുനേർച്ച. എല്ലാ ദിവസവും വൈകിട്ട് 5.30 ന് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, വചനശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിലെ
ശുശ്രൂഷകൾക്ക്, ഫാ ജോൺ വർഗീസ്, രേഷ്മ എൽസ റജി കുറഞ്ഞൂർ, ഫാ.കുറിയാക്കോസ് കരിപ്പായിൽ, ഫാ.ഡോ.ഗീ
വർഗീസ് വെട്ടിക്കുന്നേൽ, ഫാ.കുരുവിള പെരുമാൾ, ഫാ.സ്റ്റീഫൻ വർഗീസ്, ഫാ.ഷിബു വർഗീസ്, ഫാ.സി.കെ.കുര്യൻ, ഫാ.കുറി
യാക്കോസ് പി.തോമസ്, ഫാ. വിൽസൺ ശങ്കരത്തിൽ, ഫാ. ചെറിയാൻ ജേക്കബ്, ഫാ.കെ.വി.തോമസ് എന്നിവർ നേതൃത്വം
നൽകും .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാനശുശ്രൂഷകൾക്ക്, തുമ്പമൺ ഭദ്രാസന കിഴക്കൻ മേഖല ഗായകസംഘം, കല്ലൂപ്പാറ സെന്റ് സ്റ്റീഫൻസ്, പുറമറ്റം, സെന്റ് മേരീസ് ഊർശ്ലേം, കോട്ടയം താഴത്തങ്ങാടി മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ്, സൗത്ത് പാമ്പാടി സെന്റ് തോമസ്,
കോട്ടയം മാർ ഏലിയാ കത്തീഡ്രൽ, പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി, കവിയൂർ സ്ലീബാ, കുടശ്ശനാട് സെന്റ് സ്റ്റീഫൻസ്,
വേങ്ങൽ സെന്റ് ജോർജ് എന്നീ പള്ളി ഗായകസംഘങ്ങൾ നേതൃത്വം നൽകും. വികാരി ഫാ.ജോൺ മാത്യു ആഞ്ഞിലിമൂട്ടിൽ,
സഹവികാരി ഫാ.റ്റിജോ വർഗീസ് പുതിയിടത്ത്, ട്രസ്റ്റി എബി അലക്സ് കോട്ടയ്ക്കൽ, സെക്രട്ടറി റോബിൻ തോമസ് അഴകനാപ്പാ
റയിൽ, ജനറൽ കൺവീനർ ഏബ്രഹാം വർഗീസ് തറയിൽ വലിയവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ
പ്രവർത്തിച്ചുവരുന്നു.