തിരുവനന്തപുരം: പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ട്രാവൻകൂർ സിമൻസിനെ രക്ഷപ്പെടുത്താൻ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. അടിയന്തരമായി ഒന്നരക്കോടി രൂപ യോഗത്തിൽ അനുവദിച്ചെങ്കിലും വിരമിച്ച ജീവനക്കാരെ കുറിച്ച് ഒരു അക്ഷരം മന്ത്രി പോലും മിണ്ടാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. തിരുവനന്തപുരത്ത് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കമ്പനിയുടെ വിവിധ ബാധ്യതകളും നഷ്ടവും നികത്തുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രാവന്‍കൂര്‍ സിമന്റ്സിന്റെ പ്രവര്‍ത്തന മൂലധന പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. കമ്പനിക്ക് 2010 മുതലുള്ള പാട്ട കുടിശിക തീര്‍ക്കുന്നതിന് വ്യവസായ, റവന്യൂ മന്ത്രി തല യോഗം ചേരും. കമ്പനിയുടെ ബാധ്യത തീര്‍ക്കുന്നതിനായി കാക്കനാട് ഉള്ള സ്ഥലം വില്‍പന നടത്തുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും. കമ്ബനി ഡയറക്ടര്‍ ബോര്‍ഡില്‍ പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തും. കമ്പനിയുടെ പ്രധാന ഉല്‍പന്നമായ വൈറ്റ് സിമന്റ് ഉല്‍പാദനം വര്‍ധിപ്പിക്കാനും തീരുമാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ കമ്പനിയിലെ നിരവധി വിരമിച്ച തൊഴിലാളികളാണ് ആനുകൂല്യങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. പി എഫ് ഗ്രാറ്റുവിറ്റിയും അടക്കമുള്ള ആനുകൂല്യങ്ങൾ ഒന്നും തന്നെ കമ്പനിയുടെ കടുകാര്യസ്ഥത മൂലം ഇവർക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മാനേജ്മെന്റ് സർക്കാരും നടത്തിയ യോഗത്തിൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായത്. എന്നാൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നത് സംബന്ധിച്ച് മന്ത്രി ഒരക്ഷരം പോലും യോഗത്തിൽ സംസാരിച്ചില്ല എന്നത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. യോഗത്തിന് എത്തിയ പ്രതിനിധികൾ, ഈ വിഷയം ഉന്നയിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ട്രാവന്‍കൂര്‍ സിമന്റ്സ് ചെയര്‍മാന്‍ ബാബു ജോസഫ്, മാനേജിംഗ് ഡയറക്ടർ അനിൽകുമാർ , ട്രേഡ് യൂണിയന്‍ നേതാക്കളായ വിജി എം തോമസ്, അഡ്വ. വി.ബി ബിനു, സി എൻ സത്യനേശൻ മുഹമ്മദ് സിയാ, പി ശ്രീജിത്ത്, ജോബി, എൻ കെ രാധാകൃഷ്ണൻ തുടങ്ങിയവര്‍ പങ്കെടുത്തു.