ചിറ്റാറിൽ ഫോസ്റ്റ് ഉദ്യോസ്ഥർ കൊലപെടുത്തിയ യുവകർഷകൻ മത്തായിയുടെ കുടുംബതോട് സർക്കാർ കാണിക്കുന്നത് കടുത്ത അനീതി: വിക്ടർ ടി തോമസ്

പത്തനംതിട്ട: ചിറ്റാറിൽ ഫോസ്റ്റ് ഉദ്യോസ്ഥർ കൊലപെടുത്തിയ യുവകർഷകൻ മത്തായിയുടെ കുടുംബതോട് സർക്കാർ കാണിക്കുന്നത് കടുത്ത അനീതി ആണ് എന്നും ഈ കൊടുംക്രൂരത കർഷകർ മറക്കില്ല എന്ന് വിക്ടർ ടി തോമസ് പറഞ്ഞു. ചിറ്റാറിലെ മത്തായിയുടെ രണ്ടാം ചരമ ദിനത്തിൽ പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടു വർഷമായിട്ടും കുടുംബത്തിന് യാതൊരുവിധ നഷ്ടപരിഹാരം സർക്കാരിൻറെ ഭാഗത്തുനിന്നും ലഭിക്കാത്തത് പ്രതിക്ഷേധർഹമാണ്.കുടുംബത്തിന് വീട് വയ്ക്കുന്നതിന് ആവശ്യമായ ധനസഹായം സർക്കാർ പ്രഖ്യാപിക്കുകയും മക്കളുടെ പഠനം സൗജന്യമായി സർക്കാർ ഏറ്റെടുക്കുകയും ചെയ്യണം.

Advertisements

സിബിഐ കണ്ടെത്തിയ കുറ്റക്കാരായ ഉദ്യോഗസ്ഥരെ ഇപ്പോഴും സർവീസ് തുടരുന്നത് സർക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി ആണെന്നും പത്തനംതിട്ടയിൽ വനംമന്ത്രി വന്നപ്പോൾ കുടുംബത്തോടൊപ്പം നേരിട്ട് പോയി കണ്ട് നിവേദനം നൽകിയപ്പോൾ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും ഇപ്പോഴും വനം മാത്രിയും സർക്കാരും മൗനം തുടരുന്നത് അവസാനിപ്പിക്കണം ഈ വിഷയത്തിൽ അടിയന്തര നടപടി ഉണ്ടായില്ല എങ്കിൽ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ടു നടന്ന സമരപരമ്പര യിൽ യോജിച്ച മുഴുവൻ ആളുകളെയും സംഘനകളെയും അണിനിരത്തി
ശക്തമായ സമരപരിപാടികളുമായി മുന്നോട് പോകുമെന്ന് കേരള കോൺഗ്രസ്സ് ജില്ല പ്രസിഡൻ്റെ യുഡിഎഫ് ജില്ല ചെയർമാൻ വിക്ടർ ടി തോമസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ധർണ്ണയിൽ മത്തായിയുടെ ഭാര്യയും, സഹോദരനും കുടുംബാംഗങ്ങളും പങ്ക് എടുത്തു.യോഗത്തിൽ കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം കെ വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു യോഗത്തിൽ തോമസുകുട്ടി കുമ്മണൂർ ,ജോസ് കൊന്നപാറ,അൻഡ്ച്ചൻ വെച്ചൂച്ചിറ,റോയി ഫിലിപ്പ്, എബ്രാഹാം ചെറിയാൻ ( മത്തായിയുടെ ഭാര്യ ഷീബ, മത്തായിയുടെ സഹോദരൻ വിൽസൻ,മത്തായിയുടെ കുടുംബാംഗങ്ങൾ ഷെറിൻ ജോർജ്,ബിന്ദു എന്നിവർ )ജേക്കബ് മാത്യൂ ,ബ്രസീലി ജോസഫ്, രതിഷ് പിറ്റി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles