തിരുവല്ല: ഇരവിപേരൂർ പൂവപ്പുഴക്കടവിൽ നല്ലുത്താനം സ്വദേശി മനു (21) ആണ് രാവിലെ ഒഴുക്കിൽപ്പെട്ടത്.
പൂവപ്പുഴക്കടവിൽ രാവിലെ ബലിയിടാൻ എത്തിയ അമ്മൂമ്മയ്ക്ക് കൂട്ടു വന്ന മനു കിണ്ടിയിൽ വെള്ളമെടുക്കുവാൻ കടവിൽ ഇറങ്ങിയപ്പോൾ ആണ് ഒഴുക്കിൽപ്പെട്ടത്.
കരയ്ക്ക് നിന്നവർ ലൈഫ് ജാക്കറ്റ് ഇട്ട് നൽകിയെങ്കിലും ഒഴുകി പോയ മനുവിനെ രക്ഷിക്കാൻ ആ സമയത്ത് അവിടെയുണ്ടായിരുന്ന ഇരവിപേരൂർ ഗ്രാമപഞ്ചായത്തംഗം വിനീഷ് മുണ്ടയ്ക്കൽ ആറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു.
ആൾക്കാരുടെ നിലവിളി കേട്ട് ബലിയിട്ട ശേഷം നിൽക്കുക ആയിരുന്ന കവിയൂർ ഗ്രാമ പഞ്ചായത്ത് വാഹന മോടിക്കുന്ന രാജേഷ് കുമാറും തൊട്ടുപിറകെ ആറ്റിലേക്ക് ചാടുകയായിരുന്നു. ഇരുവരും ചേർന്ന് കടവിന് താഴെ തീരത്ത് ബാലനെ എത്തിച്ചു രക്ഷപ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാക്കറ്റ് എറിഞ്ഞു കൊടുക്കുവാനും മറ്റുമായി വിമുക്ത ഭടനായ രാജേഷ് തങ്കപ്പനും രക്ഷാപ്രവർത്തന ത്തിനു നേതൃത്വം നൽകി.
കുറച്ചു കൂടി മുൻപോട്ടു മാറി ശക്തമായ ഒഴുക്കുള്ള തടയിണ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് പോകന്നതിന് മുൻപ് തന്നെ മനുവിനെ രക്ഷപെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി.
വർഷങ്ങളായി വാവുബലി നടത്തപ്പെടുന്ന ഈ കടവിൽ ആദ്യമായാണ് ഇത്തരത്തിൽ അപകടം സംഭവിച്ചത് എന്ന് നാട്ടുകാർ പറഞ്ഞു.