മാന്നാനം കെ.ഇ കോളേജിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവമായ അവേക്കിന് ആവേശ ഉജ്വലമായ തുടക്കം

മാന്നാനം : ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലോത്സവമായ അവേക്കിന് ആവേശ ഉജ്ജ്വലമായ തുടക്കം, മാന്നാനം കെ ഇ കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റും ASWEM ഉം ദാസ് ഉം സംയുക്തമായി നടത്തുന്ന അവേക്ക് 2022ന് ഈ വർഷം പുതുമകളേറെയാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരുടെ കഴിവുകൾ സമൂഹത്തിനു മുന്നിൽ എത്തിക്കുവാൻ ഒരു അവസരം നൽകുകയും അതിലൂടെ അവർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് AWAKE നടത്തുന്നത്. AWAKE ന്റെ ഭാഗമായി ഒരു ഇൻറർനാഷണൽ കോൺഫറൻസും സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെൻറ് സംഘടിപ്പിക്കുന്നുണ്ട്.

Advertisements

സിറോ – മലബാർ ചർച്ച്, കുറിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ AWAKE 2022 ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. AWAKE ന്റെ ഭാഗമായി നടത്തുന്ന ഇന്റർനാഷണൽ കോൺഫറൻസ് ആയ SCOPUS 2K22 ന്റെ ഉത്ഘാടനം ജില്ല കളക്ടർ ഡോ. പി. കെ. ജയശ്രീ നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവസാന വർഷ പി ജി സോഷ്യൽ വർക്ക് വിദ്യാർഥികൾ തയ്യാറാക്കിയ ‘Laws and Support Systems India’ എന്ന റിസോഴ്‌സ് ബുക്കിന്റെ പ്രകാശനവും ഇതിനോടാനുബന്ധിച്ച് നടന്നു. കെ ഇ കോളേജ് പ്രിൻസിപ്പൽ, ഡോ. ഐസൺ വി. വഞ്ചിപ്പുരക്കൽ, കോളേജ് ബർസാർ, റവ. ഫാ.ബിജു തെക്കേക്കുറ്റ്, സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ, റിട്ട. മേജർ ജോണി തോമസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

Hot Topics

Related Articles